CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 32 Minutes 39 Seconds Ago
Breaking Now

മടിയില്‍ കനം ഇല്ല എന്ന് നാഴികക്ക് നാല്പതുവട്ടം പറഞ്ഞിട്ട് ഇപ്പോള്‍ സി ബി ഐ അന്വേഷണം വന്നപ്പോള്‍ എന്തേ ഒരു ഒരു മ്ലാനത ? ആര് അന്വേഷിച്ചാലും പ്രശ്‌നം ഇല്ല എന്ന് പറഞ്ഞ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി തന്നെ ഇപ്പോള്‍ രോഷാകുലനാകുന്നത് എന്തിനാണ് ?വിമര്‍ശനവുമായി വി മുരളീധരന്‍

ഏത് അന്വേഷണത്തെയും ഭയക്കുന്നില്ല , ആര് അന്വേഷിച്ചാലും കുഴപ്പമില്ല എന്ന ഡയലോഗ് ഒക്കെ ഇതുപോലെ പാര്‍ട്ടി ഇനി തിരുത്തുമോ?

മടിയില്‍ കനം ഇല്ല എന്ന് നാഴികക്ക് നാല്പതുവട്ടം പറഞ്ഞിട്ട് ഇപ്പോള്‍ സിബിഐ അന്വേഷണം വന്നപ്പോള്‍ എന്തിനിത്ര രോഷം ? കൊടിയേരി ബാലകൃഷ്ണനെതിരെ ആഞ്ഞടിച്ച് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. ആര് അന്വേഷിച്ചാലും പ്രശ്‌നം ഇല്ല എന്ന് പറഞ്ഞ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി തന്നെ ഇപ്പോള്‍ രോഷാകുലനാകുന്നത് എന്തിനാണെന്ന് മുരളീധരന്‍ ചോദിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

സിബിഐയെ കാണിച്ച് സിപിഎമ്മിനെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് കേട്ടപ്പോള്‍ ചിരിയാണ് വരുന്നത് . എന്തൊക്കെയായിരുന്നു മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും നേരത്തെ പറഞ്ഞു കൊണ്ടിരുന്നത് ?ബിജെപിക്ക് മുന്നില്‍ സിപിഎമ്മോ ഇടതു സര്‍ക്കാരോ കീഴടങ്ങില്ലെന്നാണ് അടുത്ത ക്യാപ്‌സൂള്‍ ഡയലോഗ്. ലൈഫ് മിഷന്‍ കേസ് സിബിഐ ഏറ്റെടുത്തത് സദുദ്ദേശപരമായല്ല എന്നു പറഞ്ഞാല്‍ എന്താണ് അതിന്റെ അര്‍ത്ഥം? നിങ്ങളുദ്ദേശിക്കുന്ന തരത്തില്‍ അന്വേഷിക്കാനാണോ അപ്പോള്‍ കേസ് വിജിലന്‍സിന് കൈമാറിയതും തിടുക്കത്തില്‍ ഫയല്‍ കൊണ്ടുപോയതും ?

മടിയില്‍ കനം ഇല്ല എന്ന് നാഴികക്ക് നാല്പതുവട്ടം പറഞ്ഞിട്ട് ഇപ്പോള്‍ സി ബി ഐ അന്വേഷണം വന്നപ്പോള്‍ എന്തേ ഒരു ഒരു മ്ലാനത ? ആര് അന്വേഷിച്ചാലും പ്രശ്‌നം ഇല്ല എന്ന് പറഞ്ഞ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി തന്നെ ഇപ്പോള്‍ രോഷാകുലനാകുന്നത് എന്തിനാണ് ? മടിയിലെ കനം വെളിയില്‍ ആകുമെന്ന പേടിയാണോ സിപിഎമ്മിന് ?

ബാര്‍ക്കോഴ കെ.എം. മാണി നടത്തിയിട്ടില്ലെന്നും അന്ന് അതെല്ലാം എല്‍.ഡി.എഫ്. പറഞ്ഞത് തെറ്റാണെന്ന് അറിഞ്ഞുകൊണ്ടായിരുന്നുവെന്നുമാണ് ഇടതുമുന്നണി കണ്‍വീനര്‍ 5 കൊല്ലത്തിനിപ്പുറം നടത്തിയ വെളിപ്പെടുത്തല്‍ . പ്രശ്‌നമായപ്പോള്‍ അദ്ദേഹം തന്നെ പ്രസ്താവന തിരുത്തിയതും നമ്മള്‍ കണ്ടു. 'വ്യാജവാര്‍ത്ത , വളച്ചൊടിക്കല്‍' ഈ രണ്ടു വാക്ക് ഉപയോഗിച്ച് ആണല്ലോ പിടിച്ചു നില്‍പ്പ്.

ഏത് അന്വേഷണത്തെയും ഭയക്കുന്നില്ല , ആര് അന്വേഷിച്ചാലും കുഴപ്പമില്ല എന്ന ഡയലോഗ് ഒക്കെ ഇതുപോലെ പാര്‍ട്ടി ഇനി തിരുത്തുമോ? പാര്‍ട്ടി സെക്രട്ടറിയുടെ ഇന്നത്തെ പ്രതികരണം അതിനുള്ള ഒരു കര്‍ട്ടന്‍ റെയ്‌സര്‍ ആയാണ് തോന്നുന്നത് . ഒരു കാര്യം കൂടി , നമ്മുടെ മുഖ്യമന്ത്രിയുടെ പ്രധാനമന്ത്രിക്കുള്ള കത്തയപ്പൊക്കെ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനുള്ള വെറും വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രം മാത്രമായിരുന്നോ ? തരംപോലെ നിലപാട് മാറ്റുന്ന പാരമ്ബര്യമുള്ള പാര്‍ട്ടി ആയതുകൊണ്ട് ചോദിച്ചു പോയതാണ്

 




കൂടുതല്‍വാര്‍ത്തകള്‍.