CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 44 Minutes 7 Seconds Ago
Breaking Now

സൂപ്പര്‍ ഹീറോ ചിത്രമല്ല ഇത്; മിന്നല്‍ മുരളിയെക്കുറിച്ച് ബേസില്‍ ജോസഫ്

മാര്‍വെലേ അവഞ്ചേഴ്‌സോ പോലുള്ള സൂപ്പര്‍ ഹീറോ ചിത്രമല്ല മിന്നല്‍ മുരളിയെന്ന് സംവിധായകന്‍ ബേസില്‍ ജോസഫ്. മിന്നല്‍ മുരളി തനിനാടന്‍ സൂപ്പര്‍ ഹീറോ ആണെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ കൂട്ടത്തില്‍ നടക്കുന്ന ഒരാള്‍ക്ക് സൂപ്പര്‍ പവര്‍ കിട്ടിയാല്‍ എങ്ങനെയുണ്ടാകും! അതിന്റെ ഉത്തരമാണ് ഈ സിനിമ. സ്വന്തമായി സൂപ്പര്‍ ഹീറോ ഇല്ലാത്തവരാണ് മലയാളികള്‍, ഇന്നും നമ്മുടെ കുട്ടികള്‍ ആരാധിക്കുന്നത് ഇന്ത്യന്‍ മിത്തുകളിലെയും ഹോളിവുഡിലെയും അമാനുഷിക കഥാപാത്രങ്ങളെയാണ്. മിന്നല്‍ മുരളി മലയാളികളുടെ സ്വന്തം സൂപ്പര്‍ ഹീറോയായിരിക്കും. ബേസില്‍ പറഞ്ഞു.

തമിഴ് താരം ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ്ജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. 

അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം. ഗോദയ്ക്ക് ശേഷം ടൊവിനോയും ബേസില്‍ ജോസഫും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് മിന്നല്‍ മുരളി. 




കൂടുതല്‍വാര്‍ത്തകള്‍.