തല അജിത്ത് പൊലീസ് വേഷത്തിലെത്തുന്ന ചിത്രം വലിമൈയുടെ ഷൂട്ടിംഗ് പുനരാരംഭിച്ചു.സംവിധായകന് എച്ച്.വിനോദാണ്.അജിത്തിന്റെ അവസാനം പുറത്തിറങ്ങിയ നേര്‍കൊണ്ട പാര്‍വൈ എന്ന എന്ന സൂപ്പര്‍ഹിറ്റ് ചിത്രം സംവിധാനം ചെയ്തതും എച്ച് വിനോദ് ആയിരുന്നു.
ബെയ്വ്യൂ പ്രൊജക്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ചെന്നൈയിലും പരിസരപ്രദേശങ്ങളിലും ഷൂട്ട് ചെയ്യാനിരുന്ന ചിത്രം കോവിഡ് പ്രതിസന്ധി മൂലം മാറ്റിവയ്ക്കുകയായിരുന്നു.
ഷൂട്ടിംഗ് പുനരാരംഭിച്ച ശേഷം ലൊക്കേഷനില്‍ നിന്ന് ലീക്കായ ഡയറക്ടറുടെയും, ക്യാമറമാന്റെയും വില്ലന്‍ കഥാപാത്രം അവതരിപ്പിക്കുന്ന നടന് കാര്‍ത്തികേയയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. അജിത്ത് ഉടന്‍ തന്നെ ചിത്രത്തില്‍ ജോയിന്‍ ചെയ്യും.