CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 6 Minutes 16 Seconds Ago
Breaking Now

കോവിഡ് ഫലം ഒന്നര മണിക്കൂറിനുള്ളില്‍ അറിയാം ; ചിലവും കുറവ് ; ആശ്വാസകരമായ വാര്‍ത്തയുമായി ഒരു സ്റ്റാര്‍ട്ട്പ്പ് കമ്പനി

കോവിഡ് പരിശോധനാരംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചേക്കാവുന്നതാണ് 'ഗ്ലോബല്‍ ഡയഗ്‌നോസ്റ്റിക് കിറ്റ്' എന്നുപേരിട്ട പരിശോധനാ കിറ്റിന്റെ കണ്ടുപിടിത്തം.

കോവിഡ് ഫലം ഒന്നരമണിക്കൂറിനുള്ളില്‍ അറിയാന്‍ കഴിയുന്ന ആര്‍ടിപിസിആര്‍ ടെസ്റ്റ് കിറ്റ് വികസിപ്പിച്ച് ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി. ബാംഗളൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിനു കീഴിലുള്ള 'ഇക്വയ്ന്‍ ബയോടെക്' എന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനിയാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. കോവിഡ് പരിശോധനാരംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചേക്കാവുന്നതാണ് 'ഗ്ലോബല്‍ ഡയഗ്‌നോസ്റ്റിക് കിറ്റ്' എന്നുപേരിട്ട പരിശോധനാ കിറ്റിന്റെ കണ്ടുപിടിത്തം.

പരിശോധനാ കിറ്റിന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. വേഗത്തില്‍ ഫലമറിയാന്‍ കഴിയുന്നതിനൊപ്പം പരിശോധനച്ചെലവും കുത്തനെ കുറയ്ക്കാന്‍ കഴിയുമെന്ന് ഐ.ഐ.എസ്.സി.യിലെ ബയോകെമിസ്ട്രി പ്രൊഫസറും ഇക്വയ്ന്‍ ബയോടെക്കിന്റെ സ്ഥാപകനുമായ ഡോ. ഉദ്പല്‍ താതു പറഞ്ഞു.

സാധാരണ ആര്‍.ടി.പി.സി.ആര്‍. കിറ്റുകളുപയോഗിച്ച് നടത്തുന്ന പരിശോധനകളില്‍ ഫലമറിയാന്‍ 12 മണിക്കൂര്‍മുതല്‍ 18 മണിക്കൂര്‍വരെയാണ് വേണ്ടിവരുന്നത്. കോവിഡ്‌വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഫലമറിയാന്‍ വൈകുന്നത് പ്രതിരോധപ്രവര്‍ത്തനങ്ങളെ ബാധിക്കും. വേഗത്തില്‍ ഫലമറിയാന്‍ കഴിഞ്ഞാല്‍ രോഗികളുടെ സമ്പര്‍ക്കം കുറയ്ക്കാം.

 




കൂടുതല്‍വാര്‍ത്തകള്‍.