Breaking Now

കൊവിഡ് കാലത്ത് ഗര്‍ഭം അലസിപ്പിക്കാന്‍ ക്ലിനിക്ക് സന്ദര്‍ശനം വേണ്ട; പാഴ്‌സലായി ഗുളിക വീട്ടിലെത്തിക്കാന്‍ ഉത്തരവിട്ട് യുഎസ് സുപ്രീം കോടതി

യുഎസ് ഫുഡ് & ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിയമം നടപ്പാക്കാന്‍ അനുവദിക്കണമെന്നാണ് ട്രംപ് ഭരണകൂടം ആവശ്യപ്പെടുന്നത്

കൊവിഡ്-19 മഹാമാരി ഇതുവരെയുള്ള പല ശീലങ്ങളും ഇല്ലാതാക്കി. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആശുപത്രി സന്ദര്‍ശനം. രോഗങ്ങള്‍ ഉണ്ടെങ്കില്‍ പോലും കൊവിഡ് പേടിയില്‍ ഡോക്ടറെ കാണാന്‍ മടിക്കുമ്പോള്‍ ഗര്‍ഭം അലസിപ്പിക്കാന്‍ ക്ലിനിക്കില്‍ പോകണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ലല്ലോ. ഇതിന് അനുസൃതമായാണ് യുഎസ് സുപ്രീംകോടതി സ്ത്രീകള്‍ക്ക് അബോര്‍ഷന്‍ ഗുളിക തപാലില്‍ വാങ്ങാന്‍ അനുമതി നല്‍കിയത്. 

രണ്ട് കണ്‍സര്‍വേറ്റീവ് ജഡ്ജിമാര്‍ ഇതിനെ എതിര്‍ത്തെങ്കിലും കോടതി വിധി നടപ്പാക്കി. ആശുപത്രി, ക്ലിനിക്, മെഡിക്കല്‍ ഓഫീസ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ഗുളിക വാങ്ങണമെന്ന നിബന്ധന നടപ്പാക്കാന്‍ അപേക്ഷ നല്‍കിയ ട്രംപ് ഭരണകൂടത്തിന്റെ നിലപാട് തള്ളിയാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. കഴിഞ്ഞ മാസം അന്തരിച്ച ജസ്റ്റിസ് റൂത്ത് ബാഡര്‍ ഗിന്‍സ്ബര്‍ഗിന്റെ വിടവാങ്ങലിന് ശേഷം അബോര്‍ഷന്‍ വിഷയത്തില്‍ നിലപാട് തിരുത്താന്‍ സുപ്രീം കോടതി ഒരു ചുവടുവെയ്ക്കുക കൂടി ചെയ്തു.

വിഷയം പരിശോധിച്ച് 40 ദിവസത്തിനകം വിധി പുറപ്പെടുവിക്കാന്‍ ഒരു ലോവര്‍ കോര്‍ട്ട് ജഡ്ജിനോട് ആവശ്യപ്പെടുകയാണ് ചെയ്തിരിക്കുന്നത്. നവംബര്‍ 3 തെരഞ്ഞെടുപ്പിന് ശേഷം ഹൈക്കോടതി നടപടികള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. യുഎസ് ഫുഡ് & ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിയമം നടപ്പാക്കാന്‍ അനുവദിക്കണമെന്നാണ് ട്രംപ് ഭരണകൂടം ആവശ്യപ്പെടുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.