CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 14 Minutes 10 Seconds Ago
Breaking Now

രജനികാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം വിജയദശമി ദിനത്തിലെന്ന് സൂചന

മൂന്നാം മുന്നണിക്ക് തമിഴ്‌നാട്ടില്‍ വഴിതുറക്കുന്നതാകും രജനിയുടെ പാര്‍ട്ടി പ്രഖ്യാപനമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഉടനെന്ന് സൂചന.വിജയദശമി ദിനത്തില്‍ സൂപ്പര്‍താരം പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണിക്ക് തമിഴ്‌നാട്ടില്‍ വഴിതുറക്കുന്നതാകും രജനിയുടെ പാര്‍ട്ടി പ്രഖ്യാപനമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. 

'നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയപ്രവേശനമുണ്ടാകുമെന്ന് രജനികാന്ത് നേരത്തെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നതാണ്. കോവിഡ് വ്യാപനത്തിന് മുന്‍പുതന്നെ ഇതു സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു' രജനിയോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

'രജനികാന്ത് ഇതിനോടകം തന്നെ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച് കഴിഞ്ഞു. ജനുവരി മുതല്‍ തമിഴ്‌നാടിന്റെ അങ്ങോളമിങ്ങോളം തെരുവിലിറങ്ങി ആത്മീയ രാഷ്ട്രീയ തരംഗം തീര്‍ക്കുന്നതിനാണ് അദ്ദേഹം തയാറെടുക്കുന്നത്. ബിഹാര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എല്ലാവരുടെ കണ്ണുകള്‍ തമിഴ്‌നാട്ടിലേക്കാകും' ഹിന്ദുമക്കള്‍ കക്ഷി സ്ഥാപകന്‍ അര്‍ജുന്‍ സമ്പത്ത് പറയുന്നു.

'ശരിയായ സമയത്ത് രാഷ്ട്രീയ പ്രവേശനമുണ്ടാകുമെന്നാണ് രജനികാന്ത് പറഞ്ഞിട്ടുള്ളത്. മഹാമാരി അവസാനിക്കുന്നതിന്റെ ലക്ഷണമൊന്നുമില്ലാത്ത ഈ സമയത്ത് വലിയ ജനക്കൂട്ടം സംഘടിപ്പിക്കുന്നതും അതുവഴിയുണ്ടാകുന്ന ആരോഗ്യ സുരക്ഷാകാര്യത്തിലും രജനികാന്ത് ആശങ്കാകുലനാണ്.' ദളിത് രാഷ്ട്രീയ നേതാവും മുന്‍ നിയമസഭാംഗവുമായിരുന്ന സി കെ തമിളരശന്‍ പറയുന്നു.

'രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം 200 ശതമാനം ഉറപ്പാണ്. ഇനിയൊരു തിരിച്ചുപോക്കുണ്ടാകില്ല. അടുത്ത ദിവസങ്ങളില്‍ രജനികാന്തില്‍ നിന്ന് പ്രത്യേക നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും പാര്‍ട്ടിയുടെ പേരും ചിഹ്നവും പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ അതിശക്തമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഞങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ' രജനി മക്കള്‍ മണ്‍റത്തിന്റെ ഒരു ജില്ലാ പ്രസിഡന്റ് പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.