CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 19 Seconds Ago
Breaking Now

ഫോണിന്റെ അപ്പുറത്തെ തലക്കല്‍ തൊണ്ട ഇടറുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു ; ജയസൂര്യയെ കുറിച്ച് തിരക്കഥാകൃത്ത് രാമാനന്ദ്

എറണാകുളത്ത്  സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തിനിരയായ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തി സജനയ്ക്ക്  ജയസൂര്യയുടെ സഹായ പ്രഖ്യാപനത്തിന് പിന്നാലെ ഈ സമയത്തിന് മറ്റൊരു ആകസ്മികത കൂടിയുണ്ടെന്ന് പങ്കുവച്ച് തിരക്കഥാകൃത്ത് ആര്‍ രാമാനന്ദ്.

'ഞാന്‍ മേരിക്കുട്ടി' എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ജയസൂര്യയ്ക്ക് ആ വര്‍ഷം അതേ സമയമാകുമ്പോള്‍  സജനയെ സഹായിക്കാനായത് വിസ്മയകരമായ ആകസ്മികതയാകാമെന്ന്  രാമാനന്ദ് പറയുന്നു.

കഴിഞ്ഞവര്‍ഷം സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ഹൃദയം സന്തോഷത്തിന്റെ പാരമ്യതയില്‍ ആയിരുന്നു, ഞാന്‍ മേരിക്കുട്ടി ക്യാപ്റ്റന്‍ എന്നീ സിനിമകളിലെ അഭിനയത്തിന് ജയേട്ടന് മികച്ച നടനുള്ള പുരസ്‌കാരം. ഒരു കലാകാരനെ സംബന്ധിച്ച് ഏറ്റവും സന്തോഷമുള്ള നിമിഷം ആണ് അംഗീകരിക്കപ്പെടുക എന്നുള്ളത്. കുറ്റമറ്റ ഒരു ജൂറി സംവിധാനം ഉള്ള കേരളത്തില്‍ ഒരു അവാര്‍ഡ് നേടുക വലിയ അഭിമാനം തന്നെയാണ്. ഈ വര്‍ഷവും ആര്‍ക്കും നെറ്റി ചുളിയാത്തവിധം ഒരു ഫലപ്രഖ്യാപനം ആണ് ഉണ്ടായിട്ടുള്ളത്. ജേതാക്കളുടെ പ്രതിഭയില്‍ ആര്‍ക്കും ഒരു സംശയവും ഇല്ല, അത്രയ്ക്ക് കുറ്റമറ്റ മൂല്യനിര്‍ണയം.

പറഞ്ഞു വരുന്നത് ഇന്നു രാവിലെ ഉണ്ടായ ഒരു തിരിച്ചറിവിന്റെ നിമിഷത്തെ കുറിച്ചാണ്. രാവിലെ ജയേട്ടനെ വിളിച്ചു പലതും പറയുന്ന കൂട്ടത്തില്‍ ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡിനെ കുറിച്ചും, കഴിഞ്ഞവര്‍ഷത്തെ സന്തോഷകരമായ നിമിഷത്തെ കുറിച്ചും നന്ദിയോടെ ഓര്‍ത്തു. സംസ്ഥാന പുരസ്‌ക്കാരത്തിലേക്ക് പടവ് വിരിച്ച് നടത്തിച്ച മേരിക്കുട്ടിയെ ഓര്‍ത്തു.. ഒരു നിമിഷം ഞങ്ങളിരുവരും ഒരുപോലെ മൗനമായി.. കഴിഞ്ഞവര്‍ഷം മേരിക്കുട്ടി നേടിത്തന്ന അംഗീകാരത്തിന് ഈ വര്‍ഷം അതേസമയത്ത് കൊച്ചിയിലെ മേരിക്കുട്ടിക്ക് ( സജ്‌ന) താങ്ങാവാന്‍ സാധിച്ചത് കേവലം ആകസ്മികതയോ? അതോ അഭ്രപാളിയിലെ മേരിക്കുട്ടിയ്ക്കപ്പുറം 'അവള്‍' ഹൃദയത്തില്‍ ചേക്കേറിയത് കൊണ്ടോ ?

ഫോണിന്റെ അപ്പുറത്തെ തലക്കല്‍ തൊണ്ട ഇടറുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. അവിടെ കണ്ണീര്‍ നനവ് പൊടിഞ്ഞുവെങ്കില്‍ പ്രകൃതി ഒരുക്കുന്ന വിസ്മയകരമായ ഈ ആകസ്മികതകളില്‍ ഹൃദയം കൃതജ്ഞത കൊണ്ട് നിറയുന്നത് കൊണ്ട് മാത്രമാണ് എന്നെനിക്കറിയാം.നന്ദി ജയേട്ടാ, ഈ മനോഹരമായ നിമിഷം അറിയാതെയെങ്കിലും സമ്മാനിച്ചതിന്..അപാര കരുണാവാരിധിയായ പ്രകൃതി വാരി ചൊരിഞ്ഞു തരുന്നതിന് നന്ദിപൂര്‍വ്വം അല്‍പ്പമെങ്കിലും തിരിച്ചു കൊടുക്കണം എന്ന വലിയ തിരിച്ചറിവിലും വലിയ എന്തു സമ്പാദ്യമാണ് ഇന്ന് ലഭിക്കാനുള്ളത്.

ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിഗ് ബജറ്റ് ചിത്രം കടമറ്റത്ത് കത്തനാരിന്റെ തിരക്കഥാകൃത്താണ് ആര്‍ രാമാനന്ദ്.

 




കൂടുതല്‍വാര്‍ത്തകള്‍.