CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 38 Minutes 40 Seconds Ago
Breaking Now

ഈ വിഡ്ഢികളോട് സഹതാപം തോന്നുന്നു ; വിമര്‍ശകര്‍ക്ക് മറുപടി നല്‍കി സനുഷ

വിഷാദരോഗത്തെയും അതുമൂലമുണ്ടായ ആത്മഹത്യാപ്രവണതയും പൊരുതി തോല്‍പ്പിച്ച അനുഭവം നടി സനുഷ പങ്കുവെച്ചിരുന്നു. മനോരമ പ്രസിദ്ധീകരിച്ച ഈ ലേഖനത്തിന് താഴെ എത്തിയ പരിഹാസവും വിമര്‍ശനങ്ങളും നിറഞ്ഞ കമന്റുകള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് താരം.

കമന്റുകള്‍ വീഡിയോ രൂപത്തില്‍ പങ്കുവെച്ചാണ് താരത്തിന്റെ മറുപടി. മാനസികാരോഗ്യ പ്രശ്‌നങ്ങളെ ചില ബുദ്ധിശൂന്യര്‍ എങ്ങനെ കാണുന്നുവെന്ന് നോക്കുക. ഇത്തരം കമന്റുകള്‍ കൊണ്ടാണ് ഇവര്‍ പലരെയും നശിപ്പിക്കുന്നത്, മാനസികാവസ്ഥയെ പറ്റി തുറന്നു പറയുന്നവരോട് പെരുമാറുന്നത് എന്നാണ് സനുഷ കുറിച്ചിരിക്കുന്നത്.

മാനസിക സംഘര്‍ഷങ്ങളെ കളങ്കമെന്ന തരത്തില്‍ കാണുന്ന സമൂഹത്തിലെ ഒരു വിഭാഗത്തിന് സൗഖ്യം, സത്യം എന്നതിനേക്കാള്‍ കൂടുതല്‍ ഈ വിധമുള്ള നിലപാടിനെ കൂട്ടുപിടിക്കാനാണ് താത്പര്യം. നമ്മുടെ സമൂഹത്തിലുള്ള ഈ വിഡ്ഢികളോട് സഹതാപം തോന്നുന്നു. ബുദ്ധിയും ബോധവുമുണ്ട് എന്ന് അവര്‍ കരുതുന്നെങ്കില്‍, അവര്‍ക്ക് ശരിക്കുമുള്ളത് വിവരമില്ലായ്മയാണ്.

നിങ്ങളില്‍ ആര്‍ക്കും ഇത്തരം അവസ്ഥ ഉണ്ടാവാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. വിഷാദം, വ്യാകുലത തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ വളരെ ഗൗരവമുള്ള കാര്യങ്ങളാണ്. സഹായിക്കാന്‍ പറ്റിയില്ലെങ്കില്‍ വിഡ്ഢിത്തം വിളമ്പാതിരിക്കുക എന്നാണ് സനുഷ കുറിച്ചിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.