CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 53 Minutes 16 Seconds Ago
Breaking Now

പാവപ്പെട്ടവര്‍ക്ക് 9.5 ലക്ഷം രൂപയും കോവിഡ് കിറ്റും ; യുകെയില്‍ നിന്നുള്ള '' സിസ്റ്റര്‍ വിക്ടോറിയ മാര്‍ഗരറ്റെന്ന ' പേരില്‍ വാഗ്ദാനം ; വഴുതക്കാട് സ്വദേശിയ്ക്ക് നഷ്ടമായത് 22500 രൂപ

നാട്ടിലെ പാവപ്പെട്ടവര്‍ക്ക് വീതിച്ചു നല്‍കാനായി പതിനായിരം പൗണ്ട് (9.5 ലക്ഷം രൂപ) ഒരു കവറിലിട്ട് ഒപ്പം വയ്ക്കുന്നുണ്ടെന്നും പറഞ്ഞു.

കോവിഡില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ക്ക് 9.5 ലക്ഷം രൂപയും കോവിഡ് കിറ്റും നല്‍കുമെന്ന് പറഞ്ഞ് വഴുതക്കാട് സ്വദേശിയില്‍ നിന്ന് 22500 രൂപ തട്ടിയെടുത്തു. യുകെയില്‍ നിന്ന് സിസ്റ്റര്‍ വിക്ടോറിയ മാര്‍ഗരറ്റ് എന്ന പേരില്‍ ഒരു ഫെയ്‌സ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് ഇരയായ വ്യക്തിയ്ക്ക് ലഭിച്ചത് ഒരു മാസം മുമ്പാണ്. പ്രാര്‍ത്ഥനയും ബൈബിള്‍ വചനങ്ങളുമാണ് ആദ്യ നാലു ദിവസം സംസാരിച്ചത്.

വാട്‌സ് ആപ് നമ്പര്‍ വാങ്ങിയ ശേഷം അഞ്ചാം ദിവസം കേരളത്തിലെ കോവിഡിന്റെ അവസ്ഥയെ കുറിച്ച് സിസ്റ്റര്‍ ചോദിച്ചു. പാവപ്പെട്ട പലര്‍ക്കും ജോലി നഷ്ടപ്പെട്ടെന്ന് അവരൊക്കെ കഷ്ടപ്പാടിലാണെന്നും അദ്ദേഹം മറുപടി നല്‍കി. യുകെയില്‍ തനിക്കറിയാവുന്ന ഒരു ബിഷപ് കോവിഡ് ബാധിത മേഖലകളില്‍ സഹായം നല്‍കുന്നുണ്ടെന്ന് അദ്ദേഹവുമായി ബന്ധപ്പെടുത്താമെന്ന് സിസ്റ്റര്‍ പറഞ്ഞു. ഒന്നു രണ്ടു ദിവസത്തിനനുള്ളില്‍ സഹായവസ്തുക്കള്‍ അടങ്ങിയ കോവിഡ് കിറ്റ് ബിഷപ്പ് അയക്കുന്നുവെന്ന് പറഞ്ഞു. പാഴ്‌സലിന്റെ ഒരു ചിത്രവും അയച്ചു.

നാട്ടിലെ പാവപ്പെട്ടവര്‍ക്ക് വീതിച്ചു നല്‍കാനായി പതിനായിരം പൗണ്ട് (9.5 ലക്ഷം രൂപ) ഒരു കവറിലിട്ട് ഒപ്പം വയ്ക്കുന്നുണ്ടെന്നും പറഞ്ഞു.ഡല്‍ഹി എയര്‍പോര്‍ട്ടിലെ കസ്റ്റംസില്‍ നിന്നെന്നു പറഞ്ഞ് രണ്ടു ദിവസം കഴിഞ്ഞ് വിളിയെത്തി. ക്ലിയറന്‍സിനായി 22500 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. പണം അക്കൗണ്ടിലിട്ടു കൊടുത്തു.രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും വിളി വന്നു. പാഴ്‌സലില്‍ പൗണ്ട് കണ്ടെത്തിയെന്നും പിഴത്തുകയായി 950000 രൂപ നല്‍കിയില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തി

സിസ്റ്ററിനോട് പറഞ്ഞപ്പോള്‍ പാഴ്‌സലില്‍ ഉള്ള പൗണ്ടില്‍ നിന്ന് താങ്കള്‍ക്ക് ചെലവാകുന്ന തുക എടുത്തോളൂ എന്നാണ് മറുപടി നല്‍കിയത്. ഒടുവില്‍ സംശയം തോന്നി 27 കാരനായ മകനോട് ഇക്കാര്യം പങ്കുവച്ചപ്പോഴാണ് തട്ടിപ്പെന്ന് മനസിലായത്. കസ്റ്റംസില്‍ നിന്നെന്ന മട്ടില്‍ വിളിച്ച് ഓഫീസ് വിവരങ്ങള്‍ തിരക്കിയതില്‍ പിന്നെ ഫോണ്‍ എടുക്കാതായി. പിന്നീട് വാട്‌സ്ആപ് അപ്രത്യക്ഷമാവുകയും ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.