CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 22 Minutes 27 Seconds Ago
Breaking Now

മൂന്ന് പേരെ കൊന്നിട്ടും കേസില്ലാതെ രക്ഷപ്പെട്ട് ഇന്ത്യന്‍ വംശജന്‍! വിസ കാലാവധി കഴിഞ്ഞ് യുകെയില്‍ തുടര്‍ന്ന 30-കാരന്‍ തിരിച്ചടിച്ചത് സ്വയം പ്രതിരോധത്തിനായി; 'ബ്രൂസ് ലീ' സ്‌റ്റൈലില്‍ 13 സെക്കന്‍ഡില്‍ അക്രമിക്കാനെത്തിയ മൂന്ന് പേര്‍ കൊല്ലപ്പെട്ടു?

സ്റ്റുഡന്റ് വിസയില്‍ യുകെയിലെത്തിയ ഗുര്‍ജീത്തും വിസ കാലാവധി കഴിഞ്ഞ് ഇവിടെ തുടരുകയായിരുന്നു.

മൂന്ന് പേരെ സ്വയം പ്രതിരോധിക്കുന്നതിനായി വകവരുത്തിയ ഇന്ത്യന്‍ വംശജനെ വെറുതെവിട്ട് കോടതി. മൂന്ന് പേരെ കൊന്നിട്ടും ഈ വിധം കുറ്റത്തില്‍ നിന്നും മോചിപ്പിക്കപ്പെടുന്ന യുകെയിലെ ആദ്യ സംഭവം അനുഗ്രഹമായത് ഇന്ത്യന്‍ വംശജനാണ്. ലണ്ടന്‍ ഇല്‍ഫോര്‍ഡില്‍ സിഖ് ഗുരുദ്വാരയ്ക്ക് സമീപം വെച്ചാണ് കത്തികളും, ചുറ്റികയുമായി മൂന്ന് പേര്‍ 30-കാരനായ ഗുര്‍ജീത്ത് സിംഗിനെ വളഞ്ഞത്. 

അടുത്ത 13 സെക്കന്‍ഡിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. കൈയിലുണ്ടായിരുന്ന കത്തി വെച്ച് ഗുര്‍ജീത്ത് തന്നെ അക്രമിക്കാനെത്തിയവരെ തിരിച്ചടിച്ചു. നിമിഷങ്ങള്‍ കൊണ്ട് 34-കാരനായ ബല്‍ജീത്ത് സിംഗ്, 26-കാരന്‍ നരീന്ദര്‍ സിംഗ്, 22-കാരന്‍ ഹരീന്ദര്‍ കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. എന്നിട്ടും ഗുര്‍ജീത്തിനെതിരെ കൊലക്കുറ്റമോ, നരഹത്യയോ ചുമത്തിയില്ലെന്ന് മെട്രോപൊളിറ്റന്‍ പോലീസ് സ്ഥിരീകരിച്ചു. 

അതേസമയം അക്രമിക്കാനെത്തിയ സംഘത്തിലെ നാലാമനെ ഗൂഢാലോചന ചുമത്തിയും, ഡ്രൈവറായി എത്തിയ അഞ്ചാമനെയും ജയിലില്‍ അടച്ചു. സ്വയം പ്രതിരോധിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ വന്നതോടെ ഗുര്‍ജീത്ത് ബ്രൂസ് ലീ സ്‌റ്റൈല്‍ പുറത്തെടുത്തെന്ന് സിസിടിവി ഫൂട്ടേജ് വ്യക്തമാക്കി. കടത്തിന്റെ പേരിലുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് റെഡ്ബ്രിഡ്ജ് മജിസ്‌ട്രേറ്റ് കോടതി വിചാരണയില്‍ വിശദമാക്കപ്പെട്ടു. 

ജനുവരി 19ന് നടന്ന അക്രമത്തില്‍ ഗുര്‍ജീത്തിനും പരുക്കേറ്റു. ചുറ്റിക ഉപയോഗിച്ച് അക്രമികള്‍ തലയില്‍ ആഞ്ഞടിച്ചതോടെ ചതവും, തലയുടെ വിവിധ ഭാഗങ്ങളില്‍ കത്തി കൊണ്ടുള്ള മുറിവും ഏറ്റു. ഇരയെ കുടുക്കാനുള്ള ഗൂഢാലോചനയുടെ ഫലമായി അക്രമികള്‍ ഗുരുദ്വാരയ്ക്ക് സമീപം കാത്തുനില്‍ക്കുകയായിരുന്നു. പരുക്കേറ്റെങ്കിലും ജീവനോടെ രക്ഷപ്പെട്ട ഒരു പ്രതി സന്ദീപ് സിംഗ് യുകെയില്‍ വിസ കാലാവധി കഴിഞ്ഞ് താമസിക്കുകയായിരുന്നു. ശിക്ഷ കഴിഞ്ഞ് ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തും. 

സ്റ്റുഡന്റ് വിസയില്‍ യുകെയിലെത്തിയ ഗുര്‍ജീത്തും വിസ കാലാവധി കഴിഞ്ഞ് ഇവിടെ തുടരുകയായിരുന്നു. മനുഷ്യാവകാശം മുന്‍നിര്‍ത്തി യുകെയില്‍ തുടരാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.