CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 12 Seconds Ago
Breaking Now

ലേലം തിയറ്ററിലെത്തിയിട്ട് 23 വര്‍ഷങ്ങള്‍ ; അതുല്യ കലാകാരന്മാര്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ കഴിഞ്ഞത് അനുഗ്രഹമെന്ന് സുരേഷ് ഗോപി

ജോഷിസുരേഷ് ഗോപി കൂട്ടുക്കെട്ടിന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ലേലം  തീയേറ്ററുകളിലെത്തിയിട്ട് ഇരുപത്തി മൂന്ന് വര്‍ഷങ്ങള്‍ തികയുകയാണ്. ഇപ്പോഴിതാ ഇതിന്റെ സന്തോഷം തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടന്‍ സുരേഷ് ഗോപി.

അതുല്യ കലാകാരന്മാര്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ കഴിഞ്ഞത് അനുഗ്രഹമാണെന്നാണ് സുരേഷ് ഗോപി ഇന്‍സ്റ്റാഗ്രാമില്‍ കഥാപാത്രങ്ങളെ പറ്റി സിനിമയില്‍ പറയുന്ന ഡയലോഗ് അടങ്ങുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.

കൊച്ചിന്‍ ഹനീഫ,എന്‍എഫ് വര്‍ഗ്ഗീസ്, എംജി സോമന്‍, ജോഷി എന്നിവരുടെ പേരുകള്‍ പരാമര്‍ശിച്ചു കൊണ്ടായിരുന്നു സുരേഷ് ഗോപി കുറിപ്പ് പങ്കുവെച്ചത്.

എം.ജി. സോമന്‍, എന്‍.എഫ്. വര്‍ഗ്ഗീസ്, നന്ദിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ലേലം. സെവന്‍ ആര്‍ട്‌സ് ഫിലിംസിന്റെ ബാനറില്‍ ജി.പി. വിജയകുമാര്‍ നിര്‍മ്മിച്ച ഈ ചിത്രം സെവന്‍ ആര്‍ട്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ആയിരുന്നു അന്ന് വിതരണത്തിനെത്തിച്ചത്.

എം.ജി. സോമന്റെ അവസാന ചിത്രം കൂടിയായിരുന്നു ലേലം.  ജോഷി സുരേഷ് ഗോപി കൂട്ടുക്കെട്ടിന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി മാറിയിരുന്നു ലേലം.

 




കൂടുതല്‍വാര്‍ത്തകള്‍.