CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 55 Minutes 31 Seconds Ago
Breaking Now

മാഞ്ചസ്റ്ററിന്റെ ലോക്ക്ഡൗണ്‍ പ്രതിരോധം തണുപ്പിക്കാന്‍ 100 മില്ല്യണ്‍ പൗണ്ടുമായി ബോറിസ്; നഗരത്തില്‍ ആശുപത്രി ബെഡുകള്‍ ഇല്ലാതാകുന്നുവെന്ന് ഡോക്ടറുടെ മുന്നറിയിപ്പ്; ടിയര്‍ 3യ്‌ക്കെതിരെ നിലപാട് മാറ്റാതെ മേയര്‍

സാല്‍ഫോര്‍ഡ്, സ്റ്റോക്ക്‌പോര്‍ട്ട്, ബോള്‍ട്ടണ്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലും സ്ഥിതി സമാനമാണ്

മാഞ്ചസ്റ്ററില്‍ കൊറോണാവൈറസ് രോഗികള്‍ക്കുള്ള ആശുപത്രി ബെഡുകള്‍ അപര്യാപ്തമായി മാറുന്നുവെന്ന മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍. നഗരം വീണ്ടുമൊരു 3 ടിയര്‍ ലോക്ക്ഡൗണിലേക്ക് നീങ്ങുമോയെന്ന ചര്‍ച്ചകള്‍ വ്യാപകമാകവെയാണ് ഈ വാദം. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാം കര്‍ശനമായ വിലക്കുകള്‍ അംഗീകരിക്കാന്‍ ഇപ്പോഴും തയ്യാറായിട്ടില്ല. 

പുതിയ വിലക്കുകള്‍ മൂലം നേരിടുന്ന സാമ്പത്തിക തിരിച്ചടിക്ക് പരിഹാരമായി 100 മില്ല്യണ്‍ പൗണ്ട് വരെ നഷ്ടപരിഹാരം നല്‍കാമെന്നാണ് ബോറിസ് ജോണ്‍സണ്‍ വാഗ്ദാനം ചെയ്യുന്നത്. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ ഉള്‍പ്പെടെ ലോക്കല്‍ നേതാക്കളുമായി വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. വിലക്കുകളെ അംഗീകരിക്കാന്‍ കൂടുതല്‍ ഫണ്ടിംഗ് വേണമെന്നാണ് ബേണ്‍ഹാം ആവശ്യപ്പെടുന്നത്. ടോറി പാര്‍ട്ടിയില്‍ തന്നെ ഇതിന്റെ പേരില്‍ ഭിന്നിപ്പ് രൂക്ഷമാകുകയാണ്. 1922 കമ്മിറ്റി ചെയര്‍ സര്‍ ഗ്രഹാം ബ്രാണ്ടിയും ലോക്ക്ഡൗണിനെ ചോദ്യം ചെയ്തു. കേസുകളുടെ എണ്ണം കുറയുമ്പോള്‍ ഈ നീക്കത്തിന്റെ ആവശ്യകതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. 

നോര്‍ത്തേണ്‍ റെഡ് വാളില്‍ നിന്നുമുള്ള കണ്‍സര്‍വേറ്റീവ് എംപിമാരും ബേണ്‍ഹാമിന്റെ നിലപാടിന് പിന്തുണ നല്‍കുന്നുണ്ട്. മാഞ്ചസ്റ്ററിന്റെ പേരുപറഞ്ഞ് സ്വന്തം പ്രതിച്ഛായ ഉറപ്പിക്കുകയാണ് ബേണ്‍ഹാം ചെയ്യുന്നതെന്ന് മൈക്കിള്‍ ഗോവ് വിമര്‍ശിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ നഗരത്തിന്റെ ഭാവി സംബന്ധിച്ച് പാര്‍ലമെന്റില്‍ വോട്ടിനിടണമെന്നാണ് മേയര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. 

എന്‍എച്ച്എസ് കണക്കുകള്‍ പ്രകാരം നിലവിലെ വേഗതയില്‍ ആശുപത്രി അഡ്മിഷന്‍ ഉയര്‍ന്നാല്‍ മുന്നോട്ടുള്ള ആഴ്ചകളില്‍ കിടക്കകള്‍ ആവശ്യത്തിന് ഇല്ലാതെ പോകുമെന്നാണ് വ്യക്തമാക്കുന്നത്. നഗരത്തിലെ 257 ക്രിട്ടിക്കല്‍ കെയര്‍ ബെഡുകളില്‍ 211 എണ്ണവും കൊവിഡ് രോഗികള്‍ക്കോ, മറ്റ് ഗുരുതര രോഗം ബാധിച്ചവര്‍ക്കോ വേണ്ടി ഉപയോഗിക്കുകയാണ്. മേഖലയിലെ 12 ആശുപത്രികള്‍ നിറഞ്ഞുകഴിഞ്ഞെന്നും എന്‍എച്ച്എസിന്റെ ചോര്‍ന്ന രേഖകള്‍ വ്യക്തമാക്കി. സാല്‍ഫോര്‍ഡ്, സ്റ്റോക്ക്‌പോര്‍ട്ട്, ബോള്‍ട്ടണ്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലും സ്ഥിതി സമാനമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.