Breaking Now

എം എ യുകെ നിര്‍മ്മിച്ചു നല്‍കുന്ന ഭവനത്തിന്റെ താക്കോല്‍ ദാനം തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ശ്രീ കെ ശ്രീകുമാര്‍ നിര്‍വ്വഹിക്കും

ഒരു വീടെന്ന സ്വപ്നവുമായി ജീവിക്കുന്നവര്‍ക്ക് കൈതാങ്ങാകാന്‍ കഴിയുന്നത് അത്ര ചെറിയ കാര്യമല്ല. തിരുവനന്തപുരം കഴക്കൂട്ടം ശാന്തിനഗറില്‍ നിര്‍മ്മല രാജന്‍ ദമ്പതികള്‍ക്ക് ഒരു വലിയ സ്വപ്നം ഇന്ന് യാഥാര്‍ത്ഥ്യമാകുകയാണ്. സ്വന്തമായൊരു വീട്. മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെ (എം എ യുകെ)യുടെ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് നിര്‍മ്മിച്ചു നല്‍കുന്ന ഈ വീടിന്റെ താക്കോല്‍ ദാനം ഇന്ന് രാവിലെ 11. 30ന് ബഹുമാനപ്പെട്ട മേയര്‍ ശ്രീ കെ ശ്രീകുമാര്‍ നിര്‍വ്വഹിക്കും. 

നിരവധി സഹായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് എംഎ യുകെ. ഈ പുതിയ സംരഭത്തിലും എല്ലാ അംഗങ്ങളും ഒരുമിച്ച് സഹകരിച്ചതോടെയാണ് ഒരു വലിയ സഹായം ഈ കുടുംബത്തിന് ലഭ്യമായത്.  




കൂടുതല്‍വാര്‍ത്തകള്‍.