CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 57 Minutes 7 Seconds Ago
Breaking Now

'ഇങ്ങനെയല്ല സുഹൃത്തുക്കളെ കുറിച്ച് സംസാരിക്കുന്നത്'; ട്രംപിന്റെ 'ഇന്ത്യയിലെ വൃത്തികെട്ട വായു' പരാമര്‍ശത്തില്‍ ജോ ബൈഡന്‍; ഇന്ത്യന്‍ അമേരിക്കക്കാര്‍ക്ക് യഥാര്‍ത്ഥ സുഹൃത്തിനെ തെരഞ്ഞെടുക്കാന്‍ സമയമായി!

യുഎസിലെ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹവുമായി ജോ ബൈഡന്‍ മികച്ച ബന്ധം പുലര്‍ത്തുന്നുണ്ട്

ഇന്ത്യയിലെ വായു മലിനീകരണം സംബന്ധിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് മുന്‍ യുഎസ് വൈസ് പ്രസിഡന്റും, ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ജോ ബൈഡന്‍. താനും, സഹസ്ഥാനാര്‍ത്ഥി കമലാ ഹാരിസും ഇന്ത്യയുമായുള്ള അമേരിക്കന്‍ പങ്കാളിത്തത്തെ ഏറെ മൂല്യത്തോടെ കാണുന്നുവെന്ന് ബൈഡന്‍ വ്യക്തമാക്കി. 

'പ്രസിഡന്റ് ട്രംപ് ഇന്ത്യയെ വൃത്തിക്കെട്ടതെന്ന് വിളിച്ചു. സുഹൃത്തുക്കളെ കുറിച്ച് ഇങ്ങനെയല്ല സംസാരിക്കേണ്ടത്. കാലാവസ്ഥാ വ്യതിയാനം പോലുള്ള ആഗോള വെല്ലുവിളികളെ പരിഹരിക്കുന്നതും ഇങ്ങനെയല്ല', ബൈഡന്‍ ട്വീറ്റില്‍ അഭിപ്രായപ്പെട്ടു. വൃത്തികെട്ട വായു ഒഴിവാക്കാനായി ചൈന, ഇന്ത്യ, റഷ്യ എന്നിവരൊന്നും ആവശ്യത്തിന് നടപടി എടുക്കുന്നില്ലെന്നാണ് ട്രംപ് രണ്ട് ദിവസം മുന്‍പ് നടന്ന പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ ആരോപിച്ചത്. 

'ചൈനയിലേക്ക് നോക്കൂ, എത്ര വൃത്തികേടാണ്. റഷ്യയിലേക്ക് നോക്കൂ, ഇന്ത്യയിലേക്ക് നോക്കൂ, അവിടെ വായു വൃത്തികെട്ടതാണ്', ടെനെസിയില്‍ ട്രംപ് പരാമര്‍ശിച്ചു. എന്നാല്‍ പങ്കാളിത്തത്തില്‍ കമലാ ഹാരിസും, താനും മൂല്യം നല്‍കുന്നുവെന്നും, വിദേശകാര്യ നയത്തില്‍ ബഹുമാനം കേന്ദ്രീകൃതമായി തിരിച്ചെത്തിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി. 

ഒബാമ-ബൈഡന്‍ വര്‍ഷങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള മികച്ച സമയമായിരുന്നു. ബൈഡന്‍-ഹാരിസ് ഭരണകൂടം ഇതില്‍ കൂടുതല്‍ പുരോഗതിയും, കൂടൂതല്‍ കാര്യങ്ങളും ചെയ്യും. നമ്മള്‍ സ്വാഭാവിക പങ്കാളികളായിരിക്കും, ബൈഡന്‍ എത്‌നിക് ഇന്ത്യ വെസ്റ്റ് വീക്ക്‌ലിയുടെ പുതിയ ലക്കത്തില്‍ കുറിച്ചു. 'എന്നെ പ്രസിഡന്റായി തെരഞ്ഞെടുത്താല്‍ യുഎസും, ഇന്ത്യയും തീവ്രവാദത്തിന് എതിരെ ഒരുമിച്ച് നില്‍ക്കും, മേഖലയില്‍ സമാധാനം പ്രോത്സാഹിപ്പിക്കാന്‍ പ്രവര്‍ത്തിക്കും, ചൈനയല്ല, മറ്റൊരു രാജ്യവും അയല്‍ക്കാരെ ഭീഷണിപ്പെടുത്തില്ലെന്ന് ഉറപ്പാക്കും', ബൈഡന്‍ വ്യക്തമാക്കി. 

യുഎസിലെ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹവുമായി ജോ ബൈഡന്‍ മികച്ച ബന്ധം പുലര്‍ത്തുന്നുണ്ട്. ഇന്ത്യന്‍ സമൂഹവും, അവര്‍ വിശ്വസിക്കുന്ന മൂല്യങ്ങളുമായുള്ള അടുപ്പം വ്യക്തമാക്കുന്നതാണ് ബൈഡന്റെ ഓപ്-എഡ് കുറിപ്പെന്നാണ് കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.