CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 11 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ബൈബിള്‍ കലോത്സവ മത്സരങ്ങളുടെ വിഡീയോ ലഭിക്കേണ്ട അവസാന തിയതി നവംബര്‍ ഒന്ന്

ഏതെങ്കിലും മത്സരാത്ഥികള്‍ക്ക് ഇതുവരെയും ഇമെയില്‍ കിട്ടിയിട്ടില്ലായെങ്കില്‍ മിഷന്‍ കോര്‍ഡിനേറ്ററുമായോ രൂപത ബൈബിള്‍ അപ്പോസ്റ്റോലെറ്റുമായോ ബന്ധപ്പെടേണ്ടതാണ്.

പ്രെസ്റ്റന്‍ .ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബൈബിള്‍ കലോത്സവത്തിന്റെ മത്സരങ്ങള്‍ക്കുള്ള വിഡീയോ ലഭിക്കേണ്ട അവസാന തിയതി നവംബര്‍ ഒന്ന്. മത്സരത്തില്‍ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അവരുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഇതിനോടകം അയച്ചുകഴിഞ്ഞു . മത്സരാത്ഥികള്‍ക്ക് അവരുടെ രജിസ്റ്റേര്‍ഡ് ഈമെയിലില്‍ , മത്സരങ്ങള്‍ക്കുള്ള വിഡീയോ എപ്രകാരമാണ് റെക്കോര്‍ഡ് ചെയ്യേണ്ടതെന്നും അത് മത്സരങ്ങള്‍ക്ക് അയക്കേണ്ടത് എങ്ങനെ ആയിരിക്കണമെന്നും പ്രതിപാധിച്ചിട്ടുണ്ട്. ഏതെങ്കിലും മത്സരാത്ഥികള്‍ക്ക് ഇതുവരെയും ഇമെയില്‍ കിട്ടിയിട്ടില്ലായെങ്കില്‍ മിഷന്‍ കോര്‍ഡിനേറ്ററുമായോ രൂപത ബൈബിള്‍ അപ്പോസ്റ്റോലെറ്റുമായോ ബന്ധപ്പെടേണ്ടതാണ്. ബൈബിള്‍ അപ്പോസ്റ്റോലെറ്റുമായി ബന്ധപ്പെടേണ്ട ഇമെയില്‍ biblekalotsavam@csmegb.org എന്നതാണ്.കഴിഞ്ഞ  വര്ഷങ്ങളില്‍നിന്നും വ്യത്യസ്തമായി നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് ഈ വര്ഷം വെര്‍ച്യുല്‍ ബൈബിള്‍ കലോത്സവമാണ് നടത്തുക . തങ്ങള്‍ കണ്ടതും കേട്ടതും പഠിച്ചറിഞ്ഞതുമായ വിശ്വാസ സത്യങ്ങളെ പ്രഘോഷിക്കുകയാണ് ഓരോ ബൈബിള്‍ കലോത്സവത്തിലൂടെയും നടക്കുക .  അതിനായി അവരെ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിമിതമായ സാഹചര്യത്തില്‍നിന്നുകൊണ്ട് രൂപത ബൈബിള്‍ അപ്പോസ്റ്റലേറ്റ് ശ്രമിക്കുന്നത്.  എല്ലാവരെയും ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ ഓരോ  എയ്ജ് ഗ്രൂപ്പുകാര്‍ക്കും വ്യത്യസ്തങ്ങളായ മത്സരങ്ങളാണ്  ഈ വര്‍ഷവും നടത്തുക. മത്സരങ്ങള്‍ക്ക് പേര് നല്‍കാനുള്ള അവസാന തിയതി ഒക്ടോബര്‍ പതിനൊന്നിന് സമാപിച്ചിരിന്നു  .   ഗ്രേറ്റ് ബ്രിട്ടന്‍ രൂപത   ബൈബിള്‍ കലോത്സവത്തെക്കുറിച്ചും  മത്സരങ്ങള്‍ അയക്കേണ്ട രീതികളെക്കുറിച്ചും കൂടുതലായി  അറിയുന്നതിന്  ബൈബിള്‍ അപ്പോസ്റ്റോലെറ്റിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക  . http://smegbbiblekalotsavam.com/wpcontent/uploads/2020/09/CSMEGBOnlineBibleKalotsavam2020Final2.929.09.2020.pdf. ബൈബിള്‍ അപ്പൊസ്തലേറ്റിന് വേണ്ടി ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു .

 

ഷൈമോന്‍ തോട്ടുങ്കല്‍  




കൂടുതല്‍വാര്‍ത്തകള്‍.