CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 2 Minutes 13 Seconds Ago
Breaking Now

സ്വര്‍ണക്കടത്ത് കേസില്‍ പ്രമുഖ എംഎല്‍എയ്ക്കും ബന്ധം ; കസ്റ്റംസിന്റെ രഹസ്യ റിപ്പോര്‍ട്ടില്‍ പേര് ഉള്‍പ്പെടെ പരാമര്‍ശം

നിലവിലെ കേസില്‍ പ്രതിയായോ സാക്ഷിയായോ എംഎല്‍എയെ ഉള്‍പ്പെടുത്തിയിട്ടില്ല.

സ്വര്‍ണക്കടത്തില്‍ എംഎല്‍എയ്ക്കും പങ്കാളിത്തമെന്ന് കസ്റ്റംസിന്റെ രഹസ്യ റിപ്പോര്‍ട്ട്. മുഖ്യപ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കുമെതിരെ ' കോഫെപോസ' ചുമത്താനുള്ള അപേക്ഷയ്‌ക്കൊപ്പം കേന്ദ്ര മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പേര് പരാമര്‍ശിക്കുന്നത്. നിലവിലെ കേസില്‍ പ്രതിയായോ സാക്ഷിയായോ എംഎല്‍എയെ ഉള്‍പ്പെടുത്തിയിട്ടില്ല.

രഹസ്യ ഫയലിലാണ് എംഎല്‍എയെ കുറിച്ച് പരാമര്‍ശിക്കുന്നത്. സ്വര്‍ണക്കടത്തിന്റെ സൂത്രധാരനായ കെ ടി റമീസ് ഈ എംഎല്‍എക്ക് പങ്കാളിത്തമുള്ള കള്ളക്കടത്തു സംഘത്തിലെ മുഖ്യ കണ്ണിയാണെന്നും സാക്ഷി മൊഴികളുടെ പിന്തുണയോടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണക്കടത്തിന്റെ ഭാഗമായി പ്രതികള്‍ നടത്തിയ ആശയ വിനിമയങ്ങളുടെ വിശദാംശങ്ങളിലും എംഎല്‍എയുടെ പങ്ക് പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ കേസിലെ ഒരു ഘട്ടത്തിലും സ്വപ്നയും എംഎല്‍എയും നേരിട്ട് ഇടപെട്ടിട്ടില്ല. റമീസ് വഴിയാണ് ഇവരുടെ ആശയ വിനിമയം. എംഎല്‍എയുടെ പങ്ക് വെളിപ്പെടുത്താന്‍ റമീസ് തയ്യാറായിട്ടുമില്ല. 

സ്വര്‍ണം അടങ്ങിയ ബാഗേജ് പിടിച്ച പിറ്റേന്ന് റമീസ് തന്റെ മൊബൈലുകളില്‍ ഒന്ന് നശിപ്പിച്ചു കളഞ്ഞു. ഈസിം കാര്‍ഡ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തമിഴ്‌നാട് സ്വദേശിയുടെ പേരിലാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.