CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 28 Minutes 36 Seconds Ago
Breaking Now

പ്രവീണിനു ഇടുക്കി ചാരിറ്റിയുടെ സഹായം ഇടുക്കി എം പി കൈമാറി

കിഡ്‌നി രോഗം ബാധിച്ച മൂവാറ്റുപുഴ  സ്വദേശി  പ്രവീണ്‍ രാജപ്പനെ  സഹായിക്കാന്‍  ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിയിലൂടെ ലഭിച്ച  1455 പൗണ്ട് (137450 രൂപയുടെ ചെക്ക്  } പ്രവീണിന്റെ വീട്ടിലെത്തി സാമൂഹിക പ്രവര്‍ത്തകരുടെ സാന്യത്യത്തില്‍  ഇ ടുക്കി എം പി ഡീന്‍ കുര്യാകോസ് ഇന്നു വൈകുന്നേരം   പ്രവീണിനുകൈമാറി . 

കൊറോണയുടെ മാരകമായ പിടിയില്‍ അമര്‍ന്നിരിക്കുന്ന കഷ്ട്ടകാരമായ സമയത്തും യു കെ മലയാളികളുടെയു കെ മലയാളികളുടെ നല്ലമനസുകൊണ്ടാണ് ഇത്രയും പണം ലഭിച്ചത് . ഇടുക്കി എം പി  ഡീന്‍ കുര്യാകോസിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഞങ്ങള്‍ ചാരിറ്റി നടത്തിയത് 

ഞങ്ങളുടെ എളിയ പ്രവര്‍ത്തനത്തില്‍ വാര്‍ത്ത ഷെയര്‍ ചെയ്തും പണം നല്‍കിയും  ഞങ്ങളെ സഹായിച്ച  എല്ലവരോടും ഞങ്ങള്‍ക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു .

2004  ഉണ്ടായ സുനാമിക്ക്  പണം പിരിച്ചുകൊണ്ടാണ് ഞങ്ങള്‍  പ്രവര്‍ത്തനം ആരംഭിച്ചത്.  ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തില്‍ നിന്നും യു കെയില്‍ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്.  

ഞങ്ങള്‍ ! ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വര്‍ഗ ,വര്‍ണ്ണ, സ്ഥലകാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവര്‍ ത്തനത്തിന് യു കെ മലയാളികള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു. നിങ്ങളുടെ സഹായം കൊണ്ട് ഇതുവരെ 86.5  ലക്ഷം രൂപയുടെ സഹായം പാവങ്ങള്‍ക്ക് നല്‍കുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് .

ഇടുക്കി ചാരിറ്റിക്കു നേതൃത്വ0കൊടുക്കുന്നത്   സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..എന്നിവരാണ്

ടോം ജോസ് തടിയംപാട്

 




കൂടുതല്‍വാര്‍ത്തകള്‍.