CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 58 Seconds Ago
Breaking Now

ചേതന യുകെ കേരളപ്പിറവി ആഘോഷവും പതിനൊന്നാം വാര്‍ഷികവും നവംബര്‍ ഒന്നിന് മൂന്ന് മണിക്ക്; സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ എ കെ ബാലന്‍ ഉത്ഘാടനം; കര്‍ഷകസംഘം സെക്രട്ടറി ശ്രീ കെ എന്‍ ബാലഗോപാല്‍ മുഖ്യാതിഥി

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി യുകെ  മലയാളികളുടെ സാംസ്‌കാരിക മണ്ഡലങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ടു പ്രവര്‍ത്തിച്ചു വരുന്ന പുരോഗമന സാംസ്‌കാരിക സംഘടനായ ചേതന യുകെ മുന്‍വര്‍ഷങ്ങളിലെന്ന പോലെ ഇക്കൊല്ലവും കേരളപ്പിറവി ദിനാഘോഷം ഗംഭീരമായി നടത്താന്‍ നിശ്ചയിച്ചു.

മനുഷ്യന്റെ ബൗദ്ധികവും സര്‍ഗ്ഗാത്മകവുമായ പുരോഗതിക്കും വികാസത്തിനും മാതൃഭാഷ അത്യന്താപേക്ഷിതമാണെന്ന് തിരിച്ചറിയുന്ന ചേതന കേരളപ്പിറവി ആഘോഷത്തെ ഭാഷാ ദിനാചരണം എന്ന നിലയിലാണ് കണക്കാക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇക്കുറി കേരളപ്പിറവി ആഘോഷവും ജൂണ്‍ മാസത്തില്‍ നടത്താന്‍ നിശ്ചയിക്കുകയും എന്നാല്‍ ലോക്ക് ഡൗണ്‍ മൂലം മാറ്റിവെക്കപ്പെട്ട ചേതനയുടെ പതിനൊന്നാം വാര്‍ഷികവും കൂടി സംയുക്തമായി ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ കൂടി നടത്തുവാനാണ് നിശ്ചയിച്ചിരിക്കുന്നത്.

നവംബര്‍ 1 ഞായറാഴ്ച ഉച്ച തിരിഞ്ഞു മൂന്ന് മണിക്ക് ചേതന യുകെ പ്രസിഡന്റ് ശ്രീ സുജു ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനം കേരളത്തിന്റെ ആദരണീയനായ സാംസ്‌കാരിക നിയമകാര്യ വകുപ്പ് മന്ത്രി ശ്രീ എ കെ ബാലന്‍ ഉത്ഘാടനം ചെയ്യും.തുടര്‍ന്ന് കേരള കര്‍ഷസംഘം സംസ്ഥാന സെക്രട്ടറിയും മുന്‍ രാജ്യസഭാ അംഗവുമായ ശ്രീ കെ എന്‍ ബാലഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തും.ചേതനയുടെ പതിനൊന്നാം വാര്‍ഷികത്തിന് ആശംസകള്‍ അറിയിച്ചു കൊണ്ട് ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസ്സോസിയേഷന്റെ വൈസ് പ്രസിഡന്റ് ശ്രീ ഹര്‍സെവ് ബൈന്‍സും,ചേതനയുടെ സഹോദര സംഘടനയായ സമീക്ഷ യുകെയുടെ പ്രസിഡന്റ്  ശ്രീമതി സ്വപ്ന പ്രവീണും സംസാരിക്കും. സാംസ്‌കാരിക സമ്മേളനത്തിന് ശേഷം കാലിക പ്രസക്തവും ചിന്തനീയവുമായ നിരവധി വിഷയങ്ങളില്‍ നടക്കുന്ന വെബ്ബിനാറില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനും അവതാരകനുമായ ശ്രീ അഭിലാഷ് മോഹന്‍, കേരള ഹൈ കോടതിയിലെ അഭിഭാഷകന്‍ ശ്രീ ഹരീഷ്  സുദേവന്‍, ആക്ടിവിസ്‌റ് ശ്രീമതി മൃദുലാദേവി ശശിധരന്‍, കവിയും സാംസ്‌കാരിക പ്രവര്‍ത്തകനും ഈ വര്‍ഷത്തെ മുല്ലനേഴി അവാര്‍ഡ് ജേതാവുമായ ശ്രീ പി എന്‍ ഗോപീകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പൂര്‍ണ്ണമായും നവമാധ്യമങ്ങളുടെ സഹായത്തോടെ സംഘടിപ്പിക്കപ്പെടുന്ന കേരളപ്പിറവി ആഘോഷവും വെബ്ബിനാറും നവംബര്‍ 1 ഞായറാഴ്ച മൂന്ന് മണി മുതല്‍ ചേതനയുടെ ഔദ്യോഗിക ഫേസ്ബുക് പേജായ www.facebook.com/chethanauklive ല്‍ എല്ലാവര്‍ക്കും ലഭ്യമാകും.കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ട് ചേതന യുകെ നടത്തുന്ന ഈ പരിപാടിയില്‍ മുന്‍ കാലങ്ങളില്‍ എന്ന പോലെ ഇപ്രാവശ്യവും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് എല്ലാ നല്ലവരായ നാട്ടുകാരോടും, സുഹൃത്തുക്കളോടും,അഭ്യുദയകാംക്ഷികളോടും ചേതന യുകെ എക്‌സിക്യൂട്ടീവ് കമ്മിറ്റി സവിനയം അഭ്യര്‍ത്ഥിക്കുകയാണ്.

ചേതന UK യുടെ ഫേസ്ബുക് പേജ് www.facebook.com/chethanauklive ഇനിയും ലൈക് ചെയ്യാത്തവര്‍ ഏറ്റവും അടുത്ത സാഹചര്യത്തില്‍ തന്നെ ലൈക് ചെയ്യണമെന്നും ചേതനയുടെ വരും കാല പരിപാടികള്‍ ഫോളോ ചെയ്യണമെന്നും സെക്രട്ടറി ശ്രീ ലിയോസ് പോള്‍ അഭ്യര്‍ത്ഥിച്ചു.

ലിയോസ് പോള്‍




കൂടുതല്‍വാര്‍ത്തകള്‍.