CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 34 Minutes 49 Seconds Ago
Breaking Now

ഫ്രാന്‍സിന്റെ കൊവിഡ് നിയന്ത്രണം കൈവിട്ട് പോയി! രാജ്യത്ത് കേസുകള്‍ കുതിച്ചുയരുന്നതിനിടെ ഫ്രഞ്ച് ഡോക്ടറുടെ വെളിപ്പെടുത്തല്‍; ലോക്ക്ഡൗണ്‍ വേണം!

രാജ്യം ബുദ്ധിമുട്ടേറിയ ഗുരുതര സാഹചര്യത്തിലാണെന്ന് ഫ്രഞ്ച് സര്‍ക്കാരിനെ ഉപദേശിക്കുന്ന സയന്റിഫിക് കൗണ്‍സില്‍ പ്രസിഡന്റ്

കൊറോണാവൈറസ് മഹാമാരിയുടെ നിയന്ത്രണം ഫ്രാന്‍സിന് നഷ്ടമായെന്ന് ഫ്രഞ്ച് ഡോക്ടര്‍. ഫ്രാന്‍സില്‍ പുതിയ കൊറോണാവൈറസ് കേസുകള്‍ വീണ്ടും കുതിച്ചുയരുന്ന സാഹചര്യത്തില്‍ ദേശീയ ലോക്ക്ഡൗണിലേക്ക് പോകണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്. 

പാരീസ് പിറ്റെ സാല്‍പെട്രിയര്‍ ഹോസ്പിറ്റലില്‍ ഇന്‍ഫെക്ഷന്‍സ് & ട്രോപ്പിക്കല്‍ ഡിസീസസ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. എറിക് കോംസാണ് ഫ്രാന്‍സ് വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി രംഗത്തുള്ളത്. യൂറോപ്പില്‍ എല്ലായിടത്തും കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിലക്കുകള്‍ നടപ്പാക്കി വരികയാണ്. 

'ഞങ്ങള്‍ക്ക് മഹാമാരിയുടെ നിയന്ത്രണം നഷ്ടമായി കഴിഞ്ഞു. അത് ഇന്നലെ സംഭവിച്ചതല്ല, ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ ഇത് സംഭവിച്ചു', ഡോ. എറിക് വ്യക്തമാക്കി. ഈ മാസം ആദ്യം തന്നെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഫ്രാന്‍സ് സെപ്റ്റംബര്‍ മുതല്‍ കൂടുതല്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തി വരികയാണ്. കൊവിഡ് രോഗികള്‍ പകുതിയോളം ഐസിയു കൈയടക്കിയ സാഹചര്യത്തില്‍ ആശുപത്രികള്‍ക്ക് മേലുള്ള സമ്മര്‍ദം കുറയ്ക്കാനാണ് ശ്രമം. 

രാജ്യം ബുദ്ധിമുട്ടേറിയ ഗുരുതര സാഹചര്യത്തിലാണെന്ന് ഫ്രഞ്ച് സര്‍ക്കാരിനെ ഉപദേശിക്കുന്ന സയന്റിഫിക് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ജീന്‍ ഫ്രാങ്കോയിസ് ഡെല്‍ഫ്രെയ്‌സി സമ്മതിച്ചു. ദിവസേന 50,000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സയന്റിഫിക് കൗണ്‍സില്‍ 1 ലക്ഷം കേസ് വരെ കണക്കാക്കുന്നു. വൈറസ് അതിവേഗം പടരുന്നുവെന്നാണ് കരുതുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.