CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 5 Minutes 13 Seconds Ago
Breaking Now

സകല വിശുദ്ധരുടെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ വിശേഷങ്ങളുമായി 'ഹോളിവീന്‍' ആഘോഷങ്ങള്‍ക്കൊരുങ്ങി അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയും ലിറ്റില്‍ ഇവാഞ്ചലിസ്റ്റും

ബര്‍മിങ്ഹാം ; നാളെയുടെ വാഗ്ദാനങ്ങളെ യേശുവില്‍ ഐക്യപ്പെടുത്തുവാന്‍,അവര്‍ അനുദിനം വിശുദ്ധിയില്‍ വളരാന്‍, വിശുദ്ധ ജീവിതങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് അഭിഷേകാഗ്‌നി കാത്തലിക് ചില്‍ഡ്രന്‍സ് മിനിസ്ട്രിയുടെയും ലിറ്റില്‍ ഇവാഞ്ചലിസ്റ്റിന്റെയും   നേതൃത്വത്തില്‍  'ഹോളിവീന്‍ '  ആഘോഷങ്ങള്‍ സകല വിശുദ്ധരുടെയും തിരുനാളിന്റെ തലേന്ന് (All Saints Day Eve) ഒക്ടോബര്‍ 31 ന്  നടക്കുന്നു .  ക്രൈസ്തവ മാഹാത്മ്യത്തിന്റെ വളര്‍ച്ചയ്ക്കായി  ദൈവികേതരസങ്കല്പങ്ങളുടെ  പ്രതിരൂപമായ ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് പകരം വിശുദ്ധരുടെയും മാലാഖമാരുടെയും വേഷവിധാനങ്ങളോടെ,ക്രിസ്തുവിന്റെ പടയാളികളാകുവാന്‍ കുട്ടികളെയും മാതാപിതാക്കളെയും ഉദ്‌ബോധിപ്പിച്ചുകൊണ്ട് നടക്കുന്ന ഹോളിവീന്‍ ആഘോഷങ്ങളിലേക്ക്

6 മുതല്‍ 12 വയസ്സുവരെയുള്ള എല്ലാ കുട്ടികളും വിശുദ്ധരുടെയോ മാലാഖാമാരുടെയോ ക്രിസ്തീയതയ്ക്കു പ്രാമുഖ്യം നല്‍കുന്ന മറ്റെന്തെങ്കിലും വേഷവിധാനങ്ങളോടെയോ ഓണ്‍ലൈനില്‍ സൂം  ( ZOOM ) ആപ്പ് വഴി പങ്കെടുക്കണമെന്ന് യേശുനാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു . .കുട്ടികളുടെ അഭിരുചിക്കിണങ്ങിയ ആത്മീയ തലത്തിലുള്ള വിവിധ പ്രോഗ്രാമുകള്‍ ഉള്‍പ്പെടുന്ന ഈ ശുശ്രൂഷയിലേക്ക് യുകെ സമയം രാവിലെ 11 മണിക്ക് 87466737421 എന്ന ZOOM ID വഴിയാണ് പങ്കെടുക്കേണ്ടത് .

കൂടുതല്‍ വിവരങ്ങള്‍ക്ക്

തോമസ് 07877 508926.

 




കൂടുതല്‍വാര്‍ത്തകള്‍.