CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 24 Minutes 37 Seconds Ago
Breaking Now

2020 നവംബര്‍ ഒന്നിന് ക്രോയ്ഡനില്‍ ശ്രീ അശോക് കുമാര്‍ നടത്തുന്ന വൈറ്റാലിറ്റി ലണ്ടന്‍ 10 കിലോമീറ്റര്‍ റണ്ണിങ് ഇവന്റ്

ലണ്ടന്‍ മാരത്തോണിന്റെ നേതൃത്വത്തില്‍ നടത്തിവരാറുള്ള വൈറ്റാലിറ്റി ലണ്ടന്‍ 10 കിലോമീറ്റര്‍  ഇവന്റ്  കോവിഡ് പശ്ചാത്തലത്തില്‍  വിര്‍ച്വല്‍ ഇവന്റായി നടത്തുവാന്‍ തീരുമാനിച്ച സാഹചര്യത്തില്‍,  ക്രോയ്ഡണ്‍  യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിനും സ്റ്റാഫിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഹോസ്പിറ്റലിന്റെ ചുറ്റും സ്വന്തമായി  തിരഞ്ഞെടുത്ത റൂട്ടിലൂടെ 10 കിലോമീറ്റര്‍ ഓടി ഒരിക്കല്‍ കൂടി മാതൃക ആകുകയാണ്  ശ്രീ അശോക് കുമാര്‍.

 2014ലെ ലണ്ടന്‍ മാരത്തോണിലൂടെ തുടക്കം കുറിച്ച ശ്രീ അശോക് കുമാര്‍ ആറ് വര്‍ഷം കൊണ്ട് ഒന്‍പത് മേജര്‍ മാരത്തോണ്‍ പൂര്‍ത്തിയാക്കുകയും, ഏഴുതവണ വിവിധ ലോകപ്രശസ്ത  ഹാഫ്മാരത്തോണുകള്‍  പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തിലെ  6 മേജര്‍ മാരത്തോണുകള്‍  പൂര്‍ത്തിയാക്കിയ ഏക മലയാളി എന്ന ബഹുമതിക്ക്  അര്‍ഹനായ  ശ്രീ അശോക് കുമാര്‍,  യുകെയിലെ വിവിധ ചാരിറ്റി സംഘടനകളില്‍ ഭാരവാഹിത്വം  വഹിക്കുന്ന വ്യക്തി എന്ന നിലയിലും സുപരിചിതനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വര്‍ഷംതോറും ക്രോയ്ഡനില്‍ മാരത്തോണ്‍ ചാരിറ്റി ഇവന്റ് സംഘടിപ്പിക്കാറുണ്ടെങ്കിലും നിലവിലെ Covid സാഹചര്യത്തില്‍ ഈ വര്‍ഷം പതിവ് രീതിയില്‍ ഇവന്റ് നടത്തുവാന്‍ സാധിക്കുന്നതല്ല എന്ന് അറിയിച്ചിരുന്നു. നാളിതുവരെ ലോകത്തിലെ വിവിധ ചാരിറ്റി സംഘടനകള്‍ക്ക് 25,000ത്തിലേറെ പൗണ്ട്  സമാഹരിച്ചു  നല്‍കിയിട്ടുണ്ട് ശ്രീ അശോക്  കുമാര്‍.

 ഈ വരുന്ന നവംബര്‍ ഒന്നിന് നടത്തുന്ന വൈറ്റാലിറ്റി 10 കിലോമീറ്റര്‍  വെര്‍ച്വല്‍ റണ്ണില്‍ സമാഹരിക്കുന്ന തുക ക്രോയ്ഡണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ നിര്‍വഹിക്കുന്ന നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ഹോസ്പിറ്റലിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ആദരസൂചകമായി നല്‍കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. നവംബര്‍  1 ഞായറാഴ്ച രാവിലെ 11 മണിക്ക് ക്രോയ്ഡണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ മുന്നില്‍ സംഘടിപ്പിക്കുന്ന പുതുമയോടുകൂടിയ വൈറ്റാലിറ്റി ലണ്ടന്‍ 10 കിലോമീറ്റര്‍ റണ്ണില്‍ പൂര്‍ണ്ണമായോ ഭാഗീകമായോപങ്കെടുക്കുവാന്‍  ഏവരെയും, വിശിഷ്യാ മലയാളി സുഹൃത്തുക്കളെ, സ്വാഗതം ചെയ്യുന്നു.    യുകെയിലെ  വിവിധ മേഖലകളില്‍ മികവാര്‍ന്ന പ്രാതിനിധ്യം  ഇതിനോടകം തെളിയിച്ചു കഴിഞ്ഞ മലയാളി സമൂഹം ഇത്തരത്തില്‍ പൊതു താല്പര്യര്‍ദ്ധം  സംഘടിപ്പിക്കുന്ന പരിപാടികളില്‍ കൂടി  സജീവമായി പാങ്കാളികളാകുന്നതിലൂടെ   സാമൂഹിക സന്നദ്ധ പ്രവര്‍ത്തന മേഖലകളില്‍ കൂടി  മുന്‍നിരയിലെത്തുവാന്‍  സഹായകരമാകുമെന്ന് ശ്രീ അശോക് കുമാര്‍ അറിയിച്ചു. ഇവന്റില്‍ പങ്കെടുക്കുന്ന എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുവാന്‍ ശ്രദ്ധിക്കണമെന്ന് പ്രത്യേകം അപേക്ഷിക്കുന്നു. 

 ചാരിറ്റി ധനസമാഹരണത്തില്‍ പങ്കെടുക്കുത്തു അശോക് കുമാറിനെ സപ്പോര്‍ട്ട് ചെയ്യുവാനും കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും  താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക : https://www.justgiving.com/crowdfunding/croydonnhtsrustashokkumar?utm_term=zzDWBR89Q

കൂടുതല്‍ വിവരങ്ങള്‍ക്ക്  ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍:

അശോക് കുമാര്‍07974349318

 

 




കൂടുതല്‍വാര്‍ത്തകള്‍.