CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 58 Minutes 49 Seconds Ago
Breaking Now

കുരിശിനെ അധിക്ഷേപിച്ച് ചിത്രങ്ങള്‍ എടുത്ത സംഭവം: കക്കാടംപൊയിലില്‍ ക്രിസ്തീയ സംഘടനകളുടെ പ്രതിഷേധം ശക്തം

കക്കാടം പൊയില്‍ വാളംതോട് കുരിശുമലയില്‍ കഴിഞ്ഞ ദിവസം വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കള്‍ കുരിശിന് മുകളില്‍ കയറി ഫോട്ടോ എടുത്തതാണ് വിവാദമായത്

കോഴിക്കോട് കക്കാടംപൊയിലില്‍ മലമുകളില്‍ സ്ഥാപിച്ച കുരിശിനെ അധിക്ഷേപിക്കുന്ന രീതിയില്‍ ചിത്രങ്ങള്‍ എടുത്ത സംഭവത്തില്‍ ക്രിസ്തീയ സംഘടനകളുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം കുരിശുമലയില്‍ നടന്ന കാവല്‍ സമരം താമരശ്ശേരി രൂപതാ അധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം താമരശ്ശേരി രൂപത കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം.

കക്കാടം പൊയില്‍ വാളംതോട് കുരിശുമലയില്‍ കഴിഞ്ഞ ദിവസം വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കള്‍ കുരിശിന് മുകളില്‍ കയറി ഫോട്ടോ എടുത്തതാണ് വിവാദമായത്. നാട്ടുകാരില്‍ ചിലര്‍ ഇത് ചോദ്യം ചെയ്യുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. കുരിശിന് ചുറ്റും യുവാക്കള്‍ നൃത്തം വെക്കുന്ന ദൃശ്യവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതാണ് ക്രിസ്തീയ സംഘടനകളുടെ പ്രതിഷേധത്തിന് കാരണമായത്.

സംഭവത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയകളിലും പ്രതിഷേധം ഉയരുന്നുണ്ട്. അതേസമയം ഉറവിടം അറിയാത്ത ചിത്രങ്ങളും കക്കാടംപൊയിലെ ദൃശ്യങ്ങള്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.