CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 14 Minutes 39 Seconds Ago
Breaking Now

ലേഡി സൂപ്പര്‍ സ്റ്റാറിന്റെ 50-ാമത്തെ ചിത്രം; മഞ്ജുവിന്റെ 9 എംഎം ധ്യാനിന്റെ തിരക്കഥയില്‍

ഹോളിവുഡ്, ബോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ യാന്നിക് ബെന്‍ സ്റ്റണ്ട് കൊറിയോഗ്രാഫറാകും

പുരുഷ സിനിമാ താരങ്ങളുടെ ചിത്രങ്ങളുടെ നമ്പര്‍ പലരും ഓര്‍ത്തിരിക്കുകയും, അതിന്റെ നാഴികക്കല്ലുകള്‍ ആഘോഷിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ വനിതാ താരങ്ങളുടെ ഇത്തരം നേട്ടങ്ങള്‍ ആരും ഓര്‍ത്തിരിക്കുന്ന പതിവില്ല. കാരണം എന്തെന്നല്ലേ, അവരെ അത്രയൊന്നും പ്രാധാന്യത്തോടെ സിനിമാ ലോകം ഓര്‍മ്മിക്കാറില്ലെന്നത് തന്നെ. 

എന്നാല്‍ മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ കഥ ഇങ്ങനെയൊന്നുമല്ല. മഞ്ജു അഭിനയിക്കുന്ന ചിത്രങ്ങളില്‍ അവരുടെ കഥാപാത്രത്തിന് നായകനൊപ്പം തന്നെ പ്രാധാന്യം ലഭിക്കുകയും ചെയ്യാറുണ്ട്. ഈ അവസരത്തിലാണ് താരം 50 ചിത്രങ്ങളെന്ന നാഴികക്കല്ല് താണ്ടുന്നത്. 

9 എംഎം എന്നു പേരിട്ട ചിത്രമാണ് മഞ്ജു വാര്യരുടെ അന്‍പതാമത്തെ ചിത്രം. നിരവധി ചിത്രങ്ങളില്‍ ചീഫ് അസോസിയേറ്റായി പ്രവര്‍ത്തിച്ച ദിനില്‍ ബാബു ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥയും, ഡയലോഗും ധ്യാന്‍ ശ്രീനിവാസന്‍ രചിക്കുന്നു. സണ്ണി വെയിന്‍, ദിലീഷ് പോത്തന്‍, ധ്യാന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

മറ്റ് പ്രധാന അണിയറക്കാര്‍ തമിഴ് സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഹോളിവുഡ്, ബോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ യാന്നിക് ബെന്‍ സ്റ്റണ്ട് കൊറിയോഗ്രാഫറാകും. കൈനിറയെ ചിത്രങ്ങളില്‍ അഭിനയിക്കുന്ന മഞ്ജുവിന്റെ നാല് ചിത്രങ്ങളാണ് ഇപ്പോള്‍ ചിത്രീകരണത്തിലുള്ളത്. 




കൂടുതല്‍വാര്‍ത്തകള്‍.