49-ാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ സുസെയിന് ഖാന് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഒരു സ്റ്റൈലന്‍ ചിത്രം പങ്കുവെച്ചിരുന്നു. നിരവധി ആളുകള്‍ ചിത്രത്തിനും, സുസെയിനും ആശംസകള്‍ നേര്‍ന്ന് പോസ്റ്റിന് താഴെ കമന്റുകള്‍ പങ്കുവെച്ചെങ്കിലും അതില്‍ ഒരു കമന്റ് ജനങ്ങളുടെ കണ്ണില്‍പെട്ടു.
സുസെയിന്റെ മുന്‍ ഭര്‍ത്താവ് ഹൃത്വിക് റോഷന്റെ കമന്റാണ് ഈ വിധം ശ്രദ്ധ നേടിയത്. ചിത്രത്തിനൊപ്പം സുസെയിന് കുറിച്ചു- 'ജീവിതമേ നന്ദി, ഏറ്റവും നല്ല അവസരങ്ങളും, അനുഗ്രഹവും, വഴികാട്ടലും, സ്നേഹമുള്ള ഏറ്റവും നല്ല മനുഷ്യരെയും ചുറ്റും നിര്‍ത്തിയതിന് നന്ദി'. 'നമ്മള് എന്താണോ ചിന്തിച്ചത് അതിന്റെ ഫലമാണ് നമ്മള്' എന്ന ബുദ്ധവചനവും ഇതോടൊപ്പം സുസെയിന് ചേര്‍ത്തു.
എന്തായാലും മുന്‍ഭാര്യയുടെ ചിത്രത്തിനും, കുറിപ്പിനും കമന്റ് ചെയ്യാന്‍ ഹൃത്വിക് മടികാണിച്ചില്ല. 'ലവ് ഇറ്റ്' എന്നതിനൊപ്പം 100 ഇമോജിയും കമന്റില്‍ താരം കുറിച്ചു. വേര്‍പിരിഞ്ഞെങ്കിലും ഹൃത്വിക്കും, സുസെയിന് ഖാനും നല്ല ബന്ധം നിലനിര്‍ത്തി വരികയാണ്. മക്കളായ ഹ്രെഹാനെയും, ഹൃഥാനെയും ഇവര്‍ ഒരുമിച്ച് വളര്‍ത്തുകയും ചെയ്യുന്നുണ്ട്.