നടന് സോനു സൂദ് ചെയ്യുന്ന സഹായങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഈ സഹായങ്ങള്‍ വ്യാജവും പി ആര് സ്റ്റണ്ടുമാണെന്ന് സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഇത് തള്ളുന്ന സ്കീന്‍ഷോട്ടുകള്‍ പുറത്ത് വിട്ടിരിക്കുകയാണ് സോനു.
എസ്ആര്‍സിസി ആശുപത്രിയിലെ രോഗികളുടെ വിവരങ്ങളുടെ സ്ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ച് ട്വിറ്ററില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തെ തള്ളിയത്. സ്നേഹല്‍ എന്നൊരു വ്യക്തി തന്റെ കുട്ടിയുടെ ചികിത്സയ്ക്ക് സഹായിക്കണമെന്നാവശ്യപ്പെട്ട് ചെയ്ത ഒരു ട്വീറ്റില്‍ സോനു സൂദ് സഹായവാഗ്ദാനം നടത്തിയതാണ് ആരോപണങ്ങള്‍ക്ക് ആധാരം.
സ്നേഹല്‍ എന്നൊരു വ്യക്തി തന്നെയില്ലയെന്ന് ആരോപണമുയര്‍ന്നിരുന്നു.
ഈ രോഗി എസ്ആര്‍സിസി ആശുപത്രിയില്‍ ഉണ്ടാകും. അയാള്‍ക്ക് വേണ്ടി നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യൂ. സോനു ട്വിറ്ററില്‍ എഴുതി.