CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 31 Minutes 55 Seconds Ago
Breaking Now

ഇത് നിങ്ങളുടെ കൈകളിലാണ്, സൈബര്‍ ബുള്ളിയിംഗുകളോട് നോ പറയുക ; പാര്‍വതി

സൈബര്‍ ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ക്ക് എതിരെയുള്ള ഡബ്ല്യു.സി.സി കാമ്പയിന്‍ ആയ റെഫ്യൂസ് ദ അബ്യൂസിന് പിന്തുണയുമായി നടി പാര്‍വതി തിരുവോത്തും.

ഒരു ഫിസിക്കല്‍ അറ്റാക്ക് ആകുമ്പോള്‍ ആ മുറിവുകള്‍ നമ്മുടെ ദേഹത്ത് കാണാന്‍ കഴിയുമെന്നതാണ്. പക്ഷേ, സൈബര്‍ ബുള്ളിയിംഗിന്റെ മുറിവുകള്‍ നമുക്ക് വ്യക്തമായി പുറത്ത് കാണാന്‍ കഴിയാത്തതാണ്. അതുകൊണ്ടു തന്നെ അതിനെപ്പറ്റി നമ്മള്‍ കൂടുതല്‍ ബോധവാന്‍മാര്‍ ആകേണ്ടതാണെന്ന് പാര്‍വതി പറഞ്ഞു.

സൈബര്‍ ബുള്ളിയിംഗുകളെ റെഫ്യൂസ് ചെയ്യണം. നമുക്ക് പുറമേ കാണാന്‍ കഴിയാത്ത മുറിവുകള്‍ മനസിന്റെ ഘടനയെ തന്നെ മാറ്റിമറിക്കുന്നതാണ്. നമുക്ക് കാണാന്‍ പറ്റുന്ന ഫിസിക്കലായ മുറിവുകളെ പോലെ തന്നെ കാണേണ്ടതാണ്. അതുകൊണ്ട് റെഫ്യൂസ് ദ അബ്യൂസ്. ഇത് നിങ്ങളുടെ കൈകളിലാണ്. സൈബര്‍ ബുള്ളിയിംഗുകളോട് നോ പറയുക.' എന്നും പാര്‍വതി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.