CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 21 Minutes 9 Seconds Ago
Breaking Now

കൊവിഡ് 'വ്യാജ വൈറസ്'; കൊറോണാവൈറസ് ഇല്ലാത്ത സംഗതി; ലോക്ക്ഡൗണ്‍ ജീവിതം നോര്‍ത്ത് കൊറിയയ്ക്ക് സമാനം; ചുറ്റുമുള്ളവര്‍ മരിച്ച് വീണാല്‍ വിശ്വസിക്കാമെന്ന ഞെട്ടിക്കുന്ന വാദങ്ങളുമായി ഡുര്‍ഹാം കൗണ്‍സിലര്‍

ആളുകള്‍ ടിവി ഓഫാക്കി, മാസ്‌ക്കുകള്‍ മാറ്റിയാല്‍ മഹാമാരി അവസാനിക്കുമെന്നാണ് ഹെവിറ്റ്‌സന്റെ നിര്‍ദ്ദേശം

കൊവിഡ്-19 വ്യാജ വൈറസാണെന്നും, യാഥാര്‍ത്ഥ്യമല്ലെന്നും വാദിച്ച് കൗണ്‍സിലര്‍. ലോക്ക്ഡൗണില്‍ ജീവിതം നോര്‍ത്ത് കൊറിയയ്ക്ക് സമാനമാണെന്നും ഡുര്‍ഹാം കൗണ്‍സിലര്‍ അവകാശപ്പെട്ടു. ഗ്രേറ്റ് എയ്ക്ലിഫ് ടൗണ്‍ കൗണ്‍സില്‍ സ്വതന്ത്ര അംഗം ഐറീന്‍ ഹെവിറ്റ്‌സനാണ് കൊറോണാവൈറസ് സംബന്ധിച്ച് ഞെട്ടിക്കുന്ന വാദങ്ങള്‍ ഉയര്‍ത്തുന്നത്. തനിക്ക് ചുറ്റും അയല്‍ക്കാരും, ബന്ധുക്കളും, സുഹൃത്തുക്കളും, ഒപ്പം ജോലി ചെയ്യുന്നവരും മരിച്ച് വീണാല്‍ മാത്രമാണ് ഇത് വിശ്വസിക്കുകയെന്നാണ് ഹെവിറ്റ്‌സന്റെ നിലപാട്. 

ഡുര്‍ഹാം സിറ്റി സെന്ററില്‍ ലോക്ക്ഡൗണ്‍ വിരുദ്ധ റാലിയില്‍ സംസാരിക്കുകയായിരുന്നു കൗണ്‍സിലര്‍. വൈറസിനെ ഫ് ളൂവുമായാണ് അവര്‍ താരതമ്യം ചെയ്തത്. ആളുകള്‍ ടിവി ഓഫാക്കി, മാസ്‌ക്കുകള്‍ മാറ്റിയാല്‍ മഹാമാരി അവസാനിക്കുമെന്നാണ് ഹെവിറ്റ്‌സന്റെ നിര്‍ദ്ദേശം. 'ഒരു വ്യാജ വൈറസിന്റെ പേരിലാണ് നമ്മളെ അടച്ചുപൂട്ടുന്നത്. വൈറസ് ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ചുറ്റുമുള്ളവര്‍ മരിച്ച് വീണാല്‍ ഇത് സത്യമാണെന്ന് വിശ്വസിക്കാം', 63-കാരി വ്യക്തമാക്കി. 

നൈറ്റിംഗേല്‍ ഹോസ്പിറ്റലില്‍ പ്രവര്‍ത്തിക്കുന്ന തന്റെ സുഹൃത്ത് ഒരു രോഗിയെ പോലും കണ്ടിട്ടില്ല. ആറ് മാസമായി ആശുപത്രി വൃത്തിയാക്കലാണ് നടക്കുന്നത്. ഇത് നാണക്കേടാണ്. എന്റെ മകള്‍ നൃത്തത്തിനും, സ്‌കേറ്റിംഗിനും പോകുന്നുണ്ട്, എല്ലാം ആസ്വദിക്കുന്നുണ്ട്. എന്നിട്ടും ബോറിസ് വേട്ടയ്ക്കിറങ്ങുന്നു, ഹെവിറ്റ്‌സന്‍ ആരോപിച്ചു. 

ഡുര്‍ഹാം ഇപ്പോള്‍ ടിയര്‍ 2 ലോക്ക്ഡൗണിലാണ്. കുടുംബങ്ങളും, സപ്പോര്‍ട്ട് ബബ്ബിളും ഇന്‍ഡോറില്‍ കണ്ടുമുട്ടുന്നതിന് വിലക്കുണ്ട്. എന്നാല്‍ രണ്ട് മീറ്റര്‍ അകന്ന് ഔട്ട്‌ഡോറിലും, പബ്ലിക് ഗാര്‍ഡനിലും സമ്പര്‍ക്കത്തില്‍ വരാം. ഡുര്‍ഹാം യൂണിവേഴ്‌സിറ്റിയിലെ 1725 വിദ്യാര്‍ത്ഥികള്‍ക്കും, 20 ജീവനക്കാര്‍ക്കും രോഗം പിടിപെട്ടിരുന്നതൊന്നും കൗണ്‍സിലര്‍ക്ക് വിശ്വാസ യോഗ്യമായിട്ടില്ല!




കൂടുതല്‍വാര്‍ത്തകള്‍.