CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 31 Minutes 12 Seconds Ago
Breaking Now

കോവിഡ് മൂലം മകളെ മാതാപിതാക്കള്‍ക്കൊപ്പമാക്കി മടങ്ങി ; ഒടുവില്‍ തിരികെ കൊണ്ടുവരാന്‍ പോയ അമ്മ അറിഞ്ഞത് മിയമോളുടെ വിയോഗ വാര്‍ത്ത ; സംസ്‌കാരം ഇന്ന് കമ്പിളിക്കണ്ടം ക്‌നാനായ പള്ളിയില്‍

വൈകീട്ട് നാലു മണിക്ക് ഇടുക്കി തെള്ളിത്തോട് സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ശുശ്രൂഷ ക്രമീകരിക്കുക.

ഇടുക്കി കമ്പിളിക്കണ്ടം നന്ദിക്കുന്നേല്‍ ജോമി ജോസിന്റെയും ജിഷയുടേയും മകളായ മിയ മേരി ജോമിയുടെ മരണം എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. അയര്‍ലന്‍ഡില്‍ താമസമായ കുടുംബത്തിന് തീരാ വേദനയാകുകയാണ് ഈ മകളുടെ മരണം. കോതനല്ലൂരില്‍ കാല്‍വഴുതി കിണറ്റില്‍ വീണ് മരിച്ച മിയയെ അമ്മ ഇന്നലെ മോര്‍ച്ചറിയിലെത്തി കാണേണ്ടിവന്നത് വിധിയുടെ ക്രൂരത തന്നെ. അയര്‍ലണ്ടിലേക്ക് മകളെ കൊണ്ടുപോകാനെത്തിയ അമ്മയ്ക്ക് ക്വാറന്റീന്‍ ആയതിനാല്‍ മകളെ കാണാനായില്ല. ഏഴുദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാകും മുമ്പേ മകളുടെ മരണ വാര്‍ത്തയാണ് അമ്മ കേട്ടത്.

ജോമി രണ്ടു മാസം മുമ്പ് വരെ നാട്ടിലുണ്ടായിരുന്നു. കോതനല്ലൂരിലെ വീട്ടില്‍ ജോമിയുടെ മാതാപിതാക്കളുടെ കൂടെയായിരുന്നു മിയ. കുട്ടിയെ കൊണ്ടുപോകാനാണ് ജിഷ വിദേശത്തുനിന്ന് നാട്ടിലെത്തിയത്.

ക്വാറന്റീന്‍ കാലാവധി കഴിഞ്ഞില്ലെങ്കിലും അധികൃതരുടെ പ്രത്യേക അനുമതി വാങ്ങിയാണ് ജിഷ മകളെ കാണാന്‍ മോര്‍ച്ചറിയിലെത്തിയത്. ഇന്ന് മിയയുടെ അച്ഛന്‍ ജോമിയും ചേട്ടന്‍ ഡോണും അയര്‍ലന്‍ഡില്‍ നിന്നെത്തും.വിദേശത്തു നിന്നെത്തിയതിനാല്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കുമോയെന്നതില്‍ വ്യക്തതയില്ല.

വൈകീട്ട് നാലു മണിക്ക് ഇടുക്കി തെള്ളിത്തോട് സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ശുശ്രൂഷ ക്രമീകരിക്കുക.

 




കൂടുതല്‍വാര്‍ത്തകള്‍.