സിനിമാ ചിത്രീകരണത്തിനിടെ കൊറോണാവൈറസ് പിടിപെട്ട നടന് പൃഥ്വിരാജ് പുതിയ ടെസ്റ്റില്‍ നെഗറ്റീവായതായി സ്ഥിരീകരിച്ചു. നടന് തന്നെയാണ് ആന്റിജന്‍ ടെസ്റ്റ് നടത്തിയതിന്റെ വിവരങ്ങള്‍ പങ്കുവെച്ചത്.
ഡിജോ ജോസ് ആന്റണിയുടെ 'ജന ഗണ മന' എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് കൊവിഡ് പരിശോധന നടത്തിയപ്പോഴാണ് പൃഥ്വി പോസിറ്റീവായി കണ്ടെത്തിയത്. ഒക്ടോബര്‍ 7 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചാണ് ഷൂട്ട് പുരോഗമിച്ചത്.
രണ്ടാമത്തെ ടെസ്റ്റിലാണ് കൊവിഡ് പോസിറ്റീവായതായി കണ്ടെത്തിയത്. ഒക്ടോബര്‍ 20നാണ് നടന് രോഗം സ്ഥിരീകരിച്ചത്. ഏഴ് ദിവസത്തിന് ശേഷം നടത്തിയ ടെസ്റ്റിലാണ് രോഗമുക്തി നേടിയതായി വ്യക്തമായത്. നെഗറ്റീവായെങ്കിലും ഒരാഴ്ച കൂടി ക്വാറന്റൈനില്‍ തുടരുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്.
സ്നേഹവും, പിന്തുണയും അറിയിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായി പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.