CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 51 Minutes 47 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ബൈബിള്‍ കലോത്സവ മത്സരങ്ങളുടെ വിഡീയോ ലഭിക്കേണ്ട അവസാന തിയതി ഇന്ന്

പ്രെസ്റ്റന്‍ .ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബൈബിള്‍ കലോത്സവത്തിന്റെ മത്സരങ്ങള്‍ക്കുള്ള വിഡീയോ ലഭിക്കേണ്ട അവസാന തിയതി ഇന്ന് സമാപിക്കും . മത്സരത്തില്‍ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അവരുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഇതിനോടകം അയച്ചുകഴിഞ്ഞു . മത്സരാത്ഥികള്‍ക്ക് അവരുടെ രജിസ്റ്റേര്‍ഡ് ഈമെയിലില്‍ , മത്സരങ്ങള്‍ക്കുള്ള വിഡീയോ എപ്രകാരമാണ് റെക്കോര്‍ഡ് ചെയ്യേണ്ടതെന്നും അത് മത്സരങ്ങള്‍ക്ക് അയക്കേണ്ടത് എപ്രകാരമായിരിക്കണമെന്നും   അറിയിച്ചിട്ടുണ്ട് .

കഴിഞ്ഞ  വര്ഷങ്ങളില്‍നിന്നും വ്യത്യസ്തമായി നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് ഈ വര്ഷം വെര്‍ച്യുല്‍ ബൈബിള്‍ കലോത്സവമാണ് നടത്തുക .  പരിമിതമായ സാഹചര്യത്തില്‍നിന്നുകൊണ്ട്,  എല്ലാവരെയും ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ ഓരോ  എയ്ജ് ഗ്രൂപ്പുകാര്‍ക്കും വ്യത്യസ്തങ്ങളായ മത്സരങ്ങളാണ്  രൂപത ബൈബിള്‍ അപ്പോസ്റ്റലേറ്റ് ഈ വര്ഷം സംഘടിപ്പിച്ചിരിക്കുന്നത്. മത്സരങ്ങള്‍ക്ക് പേര് നല്‍കാനുള്ള അവസാന തിയതി ഒക്ടോബര്‍ പതിനൊന്നിന് സമാപിച്ചിരിന്നു  .   ഗ്രേറ്റ് ബ്രിട്ടന്‍ രൂപത   ബൈബിള്‍ കലോത്സവത്തെക്കുറിച്ചും  മത്സരങ്ങള്‍ അയക്കേണ്ട രീതികളെക്കുറിച്ചും കൂടുതലായി  അറിയുന്നതിന്  ബൈബിള്‍ അപ്പോസ്റ്റോലെറ്റിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ബൈബിള്‍ അപ്പൊസ്തലേറ്റുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് ബൈബിള്‍ അപ്പൊസ്തലേറ്റിന് വേണ്ടി ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു   . http://smegbbiblekalotsavam.com/wpcontent/uploads/2020/09/CSMEGBOnlineBibleKalotsavam2020Final2.929.09.2020.pdf

 

 




കൂടുതല്‍വാര്‍ത്തകള്‍.