CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 6 Minutes 11 Seconds Ago
Breaking Now

കേംബ്രിഡ്ജ് മലയാളി അസോസി-യേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 21ന് ശനിയാഴ്ച

ജന പങ്കാളിത്തം കൊണ്ടും വ്യത്യസ്തമായ പ്രവര്‍ത്തന ശൈലികൊണ്ടും ഏറെ ജനശ്രദ്ധ നേടിയ കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 21ന് ശനിയാഴ്ച രാവിലെ ഒമ്പതുമുതല്‍ ആറുവരെ ആര്‍ബറി കമ്മ്യൂണിറ്റി ഹാളില്‍വച്ച് അതിവിപുലമായി ആഘോഷിക്കുന്നു.

കേരളോത്സവം എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഓണാഘോഷം സംഘടനാ മികവുകൊണ്ടും പ്രവര്‍ത്തന പരിചയം കൊണ്ടും സമ്പുഷ്ടമായ കലാപരിപാടികള്‍കൊണ്ടും ഇതിനോടകം കേംബ്രിഡ്ജിലെ മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. ഈ ഓണാഘോഷം കൂടുതല്‍ വര്‍ണാഭമാക്കുവാനുള്ള തയാറെടുപ്പിലാണ് അസോസിയേഷന്റെ ഭാരവാഹികള്‍ . ഓണത്തിനുവേണ്ടിയുള്ള സ്‌കിറ്റും കലാപരിപാടികളുടെ പ്രാക്ടീസും ഒരു കൂട്ടം കലാകാരന്‍മാരുടെ നേതൃത്വത്തില്‍ തയാറായിക്കൊണ്ടിരിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കുവാന്‍ പറ്റുന്ന രസകരമായ കായിക പരിപാടികളും ഈ ആഘോഷത്തിന്റെ ഭാഗമായി നടത്തപ്പെടും. ഗൃഹാതുരത്വം ഉണര്‍ത്തുന്ന നമ്മുടെ മലയാള നാടിന്റെ ദേശീയ ഉത്സവമായ ഓണം മതിയാവുവോളം ആസ്വദിക്കുവാനും നമ്മുടെ കുട്ടികളെ ഓണത്തിന്റെ പ്രാധാന്യത്തെപ്പറ്റി അറിയിക്കുവാനുമായി കേംബ്രഡ്ജിലും സമീപ പ്രദേശത്തുമുള്ള എല്ലാ മലയാളികളെയും കുടുംബസമേതം സെപ്റ്റംബര്‍ 21ന് ആര്‍ബറി കമ്മ്യൂണിറ്റി ഹാളിലേക്ക് കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

പ്രിന്‍സ് ജേക്കബ് - 07737392957

റോബിന്‍ ആന്റണി -07956969228











കൂടുതല്‍വാര്‍ത്തകള്‍.