സകല വിശുദ്ധരുടെ അനുഗ്രഹം യാചിച്ചുകൊണ്ടും , സകല മരിച്ച വിശ്വാസികള്‍ക്കും മോക്ഷഭാഗ്യം തേടിയുള്ള പ്രാര്‍ത്ഥനകളാലും ധന്യമായ നവംബര്‍ മാസത്തില്‍ സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 14 ന് നടക്കും . .
ആഗോളതലത്തില്‍ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി സെഹിയോന്‍ യുകെ യുടെ സ്ഥാപകന്‍ റവ. ഫാ. സോജി ഓലിക്കല്‍ തുടക്കമിട്ട ,ദേശഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുത്തുവരുന്ന കണ്‍വെന്‍ഷന്‍ ഇത്തവണയും കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തില്‍ ഓണ്‍ലൈനിലാണ് നടക്കുക . കുട്ടികള്‍ക്കും സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിങ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.
സെഹിയോന്‍ യുകെ ഡയറക്ടര്‍ റവ.ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ മോണ്‍സിഞ്ഞോര്‍ ഷോണ്‍ ഹീലി , പ്രശസ്ത കുടുംബ പ്രേഷിതനും , ക്രിസ്റ്റീന്‍ മിനിസ്ട്രിയുടെ നേതൃത്വവുമായ ബ്രദര്‍ സന്തോഷ് ടി എന്നിവര്‍ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും .യുകെ സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കണ്‍വെന്‍ഷന്‍ .12 മുതല്‍ 2 വരെ കുട്ടികള്‍ക്കും 2 മണിമുതല്‍ 4 വരെ ഇംഗ്ലീഷിലും കണ്‍വെന്‍ഷന്‍ നടക്കും . .
WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.
രോഗ പീഡകള്‍ക്കെതിരെ പ്രാര്‍ത്ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊണ്ട് ,അത്ഭുതകരമായ വിടുതലുകളും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന , വി. കുര്‍ബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് സെഹിയോന്‍ മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോണ്‍സണ്‍ +44 7506 810177
അനീഷ് ?07760 254700?
ബിജുമോന്‍ മാത്യു 07515 368239