CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 55 Minutes 59 Seconds Ago
Breaking Now

ബ്രോംലി മലയാളി അസോസിയേഷന് നവ സാരഥികൾ

ലണ്ടനിലെ പ്രമുഖ മലയാളി സംഘടനകളിൽ ഒന്നായ ബ്രോംലി മലയാളി അസോസിയേഷന്‍ 2013-2014 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ബ്രോംലി സെന്റ്‌ ജോസഫ്സ് ചര്‍ച്ച് പാരീഷ് ഹാളില്‍ പ്രസിഡന്റ് അനു കലയന്താനത്തിന്റെ  അദ്ധ്യക്ഷതയില്‍ ചേര്ന്ന വാര്ഷീക ജനറൽ ബോഡി യോഗം സെന്റ്‌ ജോസഫ്സ് ചര്‍ച്ച് അസി: വികാരി ഫാ.സാജു പിണക്കാട്ട് ഉത്ഘാടനം ചെയ്തു.

ബ്രോംലിയിലെയും പരിസര പ്രദേശത്തെയും മലയാളി കുടുംബങ്ങൾക്കായി BMA ചെയ്തുവരുന്ന സാമൂഹിക, സാംസ്കാരിക, ബോധവല്ക്കരണ പരിപാടികളെയും,  പ്രത്യേകിച്ച് നവ തലമുറക്കായി ചെയ്തു വരുന്ന ഉപകാരപ്രദമായ കര്മ്മ പദ്ധതികളെയും പ്രശംശിച്ച സാജു അച്ചൻ BMA  കൂടുതൽ മികവുറ്റ സംഘടനയായി ഉയരുവാനും, എല്ലാവരെയും കൂട്ടി യോജിപ്പിച്ച്   മാതൃകാ കൂട്ടായ്മ്മയായി വർത്തിക്കുവാനും ആശംശകൾ നേർന്നു. തുടർച്ചയായി നാലാമത്തെ വർഷവും പ്രസിഡന്‍റ് ആയി അനു കലയന്താനത്തിനെ വീണ്ടും തിരഞ്ഞെടുത്തു. സെക്രട്ടറിയായി മനോജ്‌  നായർ, ട്രഷറർ ആയി സുനിൽ മാത്യു, ജോയിന്റ് സെക്രട്ടറിയായി ബിന്ദു മഹേഷിനെയും ഐകകണ്ടേന തിരഞ്ഞെടുത്തു.

വിഷൻ കമ്മിറ്റി മെമ്പേഴ്സ് ആയി സിബി  മാത്യു ,ശബീൽ അഫ്സൽ  & ജസ്രീൻ എന്നിവരെയും നിയോഗിച്ചു.

അംഗങ്ങളുടെ നിർദ്ദേശങ്ങൾക്കും, അഭിപ്രായങ്ങള്ക്കും പ്രാമുഖ്യം നല്കിയും, സമഗ്രമായ ഉന്നതിക്കും, വികശനത്തിനും ഉതകുന്ന കൂടുതൽ പരിപാടികൾ ആത്മാർതമായി നടത്തുമെന്നും,  തങ്ങളിൽ അര്പ്പിച്ച വിശ്വാസതക്ക് അനുസൃതമായി പ്രവര്ത്തിക്കുമെന്നും പുതിയ ഭാരവാഹികൾ അറിയിച്ചു.

ബ്രോംലി മലയാളി അസോസിയേഷന് സംഘടിപ്പിക്കുവാൻ ഉദ്ദേശിക്കുന്ന പരിപാടികളുടെ രൂപരേഖ തഥവസരത്തിൽ പ്രഖ്യാപിച്ചു. ഫാമിലി പിക്നിക് ടു ബ്രൈറ്റണ്‍, BBQ  ആൻഡ്‌ ഫാമിലി ഫണ്‍ഡേ തുടങ്ങിയ പരിപാടികളെ കൂടാതെ  തിരുവോണം, ക്രിസ്തുമസ് ആൻഡ്‌ ന്യൂ ഇയർ പ്രോഗ്രാമ്മുകൾ കൂടുതൽ വിപുലമായി നടത്തുന്നതുമാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.