CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 14 Minutes 40 Seconds Ago
Breaking Now

കോവിഡ് വാക്‌സിന്‍ 94.5 ശതമാനവും ഫലപ്രദമെന്ന് യുഎസ് കമ്പനി ; ക്ലിനിക്കല്‍ ട്രയല്‍ നടത്തിയത് 30000 പേരില്‍

യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ സഹകരണത്തോടെ ഉല്പാദിപ്പിച്ച മൊഡേണ വാക്‌സിന്‍ 28 ദിവസത്തെ ഇടവേളയില്‍ രണ്ടുതവണയാണ് നല്‍കുന്നത്

കോവിഡ്19 നെതിരായ പരീക്ഷണാത്മക വാക്‌സീന്‍ 94.5 ശതമാനം ഫലപ്രദമാണെന്ന് യു.എസ് കമ്പനി. അമേരിക്കന്‍ ബയോടെക് കമ്പനിയുടെതാണ് പ്രഖ്യാപനം.

മൂന്നാംഘട്ട പഠനത്തിന്റെ ഇടക്കാല അവലോകനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വാക്‌സിന് കോവിഡ് പ്രതിരോധത്തിന് കഴിയുമെന്ന് മൊഡേണ അവകാശപ്പെട്ടിരിക്കുന്നത്.30,000 ത്തിലധികം പേര്‍ പങ്കെടുത്ത ക്ലിനിക്കല്‍ ട്രയലില്‍ നിന്നുള്ള ഫലങ്ങളും മോഡേണ പുറത്തുവിട്ടു.രണ്ട് വാക്‌സീനുകളും മെസഞ്ചര്‍ ആര്‍എന്‍എ എന്ന പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

'മൂന്നാംഘട്ട പഠനത്തില്‍ നിന്നുളള പോസിറ്റീവായ ഈ ഇടക്കാല വിശകലനം ഞങ്ങളുടെ വാക്‌സിന് ഗുരുതര കേസുള്‍പ്പടെയളള കോവിഡ് 19 പ്രതിരോധിക്കാന്‍ കഴിയുമെന്ന ആദ്യ ക്ലിനിക്കല്‍ സാധൂകരണമാണ് നല്‍കിയിരിക്കുന്നത്.' മോഡേണയുടെ സി.ഇ.ഒ. സ്റ്റീഫന്‍ ബന്‍സെല്‍ പറഞ്ഞു.

യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ സഹകരണത്തോടെ ഉല്പാദിപ്പിച്ച മൊഡേണ വാക്‌സിന്‍ 28 ദിവസത്തെ ഇടവേളയില്‍ രണ്ടുതവണയാണ് നല്‍കുന്നത്

 




കൂടുതല്‍വാര്‍ത്തകള്‍.