CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 29 Minutes 38 Seconds Ago
Breaking Now

ഇന്ത്യയില്‍ ദിനംപ്രതിയുള്ള കോവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നു ; നാലു മാസത്തിനിടെ ആദ്യമായി മുപ്പതിനായിരത്തിന് താഴെ രോഗികള്‍

നിലവില്‍ 4,53,401 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ മാത്രം ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 12,077 പേരുടെ കുറവുണ്ടായി.

ഇന്ത്യയില്‍ ദിനംപ്രതിയുള്ള കോവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നു. പ്രതിദിന കണക്ക് നാലുമാസത്തിനിടെ ഇതാദ്യമായി മുപ്പതിനായിരത്തിനു താഴെ എത്തി. 29,164 പേര്‍ക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 88,74,291 ആയി. 449 പേര്‍ കൂടി കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചതോടെ ആകെ മരണസംഖ്യ 1,30,519 ആയിട്ടുണ്ട്.

നിലവില്‍ 4,53,401 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ മാത്രം ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 12,077 പേരുടെ കുറവുണ്ടായി.

ഇന്നലെ മാത്രം 40,791 പേരാണ് രോഗമുക്തി നേടിയത്.

ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 82,90,371 ആയി ഉയര്‍ന്നു എന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

നവംബര്‍ 16 വരെ 12,65,42,907 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 8,44,382 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.