തൊണ്ണൂറ് ശതമാനം ഫലപ്രദമാണെന്ന് പറയപ്പെടുന്ന ഫൈസര്‍ വാക്സിന് 'ഇന്ത്യയില്‍ ഫലപ്രദമാകാന്‍ സാധ്യതയില്ല' എന്ന് വാക്സിന് ശാസ്ത്രജ്ഞ പ്രൊഫസര്‍ ഗഗന്‍ദീപ് കാങ് അഭിപ്രായപ്പെട്ടു. കാരണം, ഈ വാക്സിന് 70° അല്ലെങ്കില്‍ 80° സെല്‍ഷ്യസ് താപനിലയില്‍ സംഭരിക്കാനും കൊണ്ടുപോകാനും കഴിയുന്ന തണുത്ത സംഭരണ ശേഷി ഇന്ത്യയിലില്ല. കൂടാതെ, ഫൈസര്‍ വാക്സിന് വളരെ പരിമിതമായ സമയത്തേക്ക് മാത്രമേ സംഭരിച്ച് വയ്ക്കാന്‍ സാധിക്കുകയുള്ളൂ, ഏതാണ്ട് 2448 മണിക്കൂര്‍ വരെ. വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വിവിധ കോവിഡ് 19 വാക്സിനുകള്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അനുയോജ്യമാകുമോ എന്ന വിഷയം സംബന്ധിച്ച് ദേശീയ മാധ്യമങ്ങളോട് അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു ഗഗന്‍ദീപ് കാങ്.
അതേസമയം 94.5% ഫലപ്രദമാണെന്നും 20° സെല്‍ഷ്യസ് മാത്രമേ സംഭരണത്തിന് ആവശ്യമുള്ളൂ എന്നും 30 ദിവസം വരെ ആയുസ്സ് ഉള്ളതായും പറയപ്പെടുന്ന മോഡേണ വാക്സിന് ഇന്ത്യക്ക് താങ്ങാനാവില്ല എന്നും ഗഗന്‍ദീപ് കാങ് പറഞ്ഞു. ഡോസിന് 37.50 ഡോളര്‍ എന്ന നിരക്കില്‍ മാത്രമേ നിലവില്‍ മോഡേണ വാക്സിന് ലഭ്യമാകുകയുള്ളൂ. ഇന്ത്യക്ക് ഒരു ഡോസ് 37.50 ഡോളര്‍ എന്നത് താങ്ങാന്‍ കഴിയില്ല. ഒരു വാക്സിനും ഇന്ത്യ ഒരു ഡോസിന് 3 ഡോളറില്‍ കൂടുതല്‍ നല്‍കിയിട്ടില്ല എന്ന് അവര്‍ പറഞ്ഞു.
എന്നിരുന്നാലും, 'ഇന്ത്യയെപ്പോലുള്ള ഒരു വിപണി ഗണ്യമായ രീതിയില്‍ വാക്സിന് വാങ്ങിയാല്‍ വില കുറയാനും സാധ്യത ഉണ്ടെന്നും ഗഗന്‍ദീപ് കാങ് കൂട്ടിച്ചേര്‍ത്തു.