പെണ്‍കുട്ടിയുടെ കരള്‍ കഴിച്ചാല്‍ കുഞ്ഞു ജനിക്കുമെന്ന് വിശ്വസിച്ച് യുപിയില്‍ ഏഴു വയസുകാരിയെ കൊലപ്പെടുത്തി കരള്‍ ചൂഴ്ന്നെടുത്തു. 1500 രൂപ പ്രതിഫലം വാങ്ങി ക്രൂരത കാട്ടിയ പ്രതികള്‍ ലൈംഗീകമായി പീഡിപ്പിച്ച ശേഷമാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ദമ്പതികളായ പരശുറാം, സുനൈന, കൊല നടത്തിയ അങ്കുല്‍, ബീരാന് എന്നിവര്‍ ഉള്‍പ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കാന്‍പുരിലെ ഗതംപുരിലുള്ള ഭദ്രസ് ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം.
വര്‍ഷങ്ങളായി മക്കളില്ലാത്ത ദമ്പതികള്‍ പെണ്‍കുട്ടിയുടെ കരള്‍ സംഘടിപ്പിക്കാന്‍ ബന്ധുവായ അങ്കുലിനെ ചുമതലപ്പെടുത്തി. ഇയാള്‍ ബീരാനെ കൂടെ കൂട്ടി. അങ്കുലിന് 500 രൂപയും ബീരാന് ആയിരം രൂപയുമായിരുന്നു പ്രതിഫലം. ദീപാവലി ദിവസമാണ് ക്രൂരത നടന്നത്. പടക്കം വാങ്ങി തരാമെന്ന് പറഞ്ഞ് പ്രതികള്‍ കുട്ടിയെ കൂടെ കൂട്ടി. ഇരുവരും മദ്യ ലഹരിയിലായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി. കരള്‍ ചൂഴ്ന്നെടുത്ത് മൃതദേഹം ഉപേക്ഷിച്ച് കടന്നു. ഇവര്‍ കൊണ്ടുവന്ന കരളിന്റെ കുറച്ചു ഭാഗം ദമ്പതികള്‍ കഴിച്ചു. ബാക്കി നായ്ക്കള്‍ക്കു നല്കി.
കടയില്‍ പോയ കുഞ്ഞിനെ വൈകിയും കാണാതെ വീട്ടുകാര്‍ അന്വേഷിച്ചുതുടങ്ങി. പിറ്റേന്ന് കാലത്ത് കാളിക്ഷേത്രത്തിന് സമീപം മൃതദേഹം കണ്ടെത്തിയത്.