CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 18 Minutes 43 Seconds Ago
Breaking Now

പുനര്‍ വിവാഹത്തെ എതിര്‍ത്തു ; യുവതിയുടെ മൂക്കും നാക്കും മുറിച്ച് ഭര്‍തൃ വീട്ടുകാര്‍

ഭര്‍തൃ വീട്ടുകാര്‍ യുവതിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു

ഭര്‍തൃ വീട്ടുകാരുടെ താല്‍പര്യ പ്രകാരം പുനര്‍ വിവാഹത്തിന് സമ്മതിക്കാതിരുന്ന യുവതിയുടെ മൂക്കും നാക്കും മുറിച്ചു. ഭര്‍ത്താവിന്റെ സഹോദരി അടക്കം മൂന്നു പേര്‍ അറസ്റ്റിലായി. രാജസ്ഥാനിലെ ജയ്‌സല്‍മേര്‍ ജില്ലയിലാണ് സംഭവം.

ആറു വര്‍ഷം മുമ്പ് വിവാഹിതയായ യുവതിയുടെ ഭര്‍ത്താവ് ഒരു വര്‍ഷത്തിന് ശേഷം മരിച്ചു. അന്നു മുതല്‍ ഭര്‍തൃ സഹോദരി തങ്ങളുടെ ബന്ധത്തില്‍പെട്ട ഒരാളെ വിവാഹം കഴിക്കാന്‍ 28 വയസ്സുള്ള യുവതിയെ നിര്‍ബന്ധിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഭര്‍തൃ വീട്ടുകാര്‍ യുവതിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച മാതാവിനും സഹോദരനും പരിക്കേറ്റു. യുവതിയുടെ ഒരു കൈയും ആക്രമണത്തില്‍ ഒടിഞ്ഞിട്ടുണ്ട്. ജോധ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണിവര്‍.




കൂടുതല്‍വാര്‍ത്തകള്‍.