CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 35 Minutes 18 Seconds Ago
Breaking Now

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ മാറി മാറി ചെയ്യുന്നത് കൊണ്ട് തന്നെ ഒരു ബഹുമുഖ പ്രതിഭയെന്ന് വിളിക്കാമോ എന്നറിയില്ല ; സൈജു കുറുപ്പ്

'മയൂഖം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ചുവടുവെച്ച നടന്‍ സൈജു കുറുപ്പ് അഭിനയരംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തന്റെ 111ാമത്തെ സിനിമയായ  'മേപ്പാടിയാനിലാണ്' സൈജു ഇപ്പോള്‍ അഭിനയിക്കുന്നത്.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ  അഭിനയ ജീവിതത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് സൈജു. 'തികച്ചും  വ്യത്യസ്തമായ കഥാപാത്രങ്ങള്‍ മാറി മാറി  ചെയ്യുന്നത് കൊണ്ട് തന്നെ ഒരു ബഹുമുഖ പ്രതിഭയെന്ന് വിളിക്കാമോ എന്നറിയില്ലെന്ന് അദ്ദേഹം പറഞ്ഞു .

ഞാനിപ്പോഴും പഠനത്തിലാണ്.  പല തലത്തിലുള്ള കഥാപാത്രങ്ങളെ എനിക്ക് തരുന്നതിന് സംവിധായകരോട് വളരെ നന്ദിയുണ്ട്.  ഒരുപാട് സിനിമകള്‍ ചെയ്യാനുള്ള ഭാഗ്യമെനിക്കുണ്ടായി. എന്നാല്‍ എല്ലായിപ്പോഴും ഇതുപോലെയാകും കാര്യങ്ങളെന്ന് ഞാന്‍ കരുതുന്നില്ല' സൈജു വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.