CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 21 Seconds Ago
Breaking Now

ഓണ്‍ലൈന്‍ ഡേറ്റിംഗ് സൈറ്റില്‍ പരിചയപ്പെട്ടു; കാമുകനെ കൊന്ന് ശാപ്പാടാക്കി അധ്യാപകന്‍; പോലീസ് നായകള്‍ നയിച്ചത് അധ്യാപകന്റെ അപ്പാര്‍ട്ട്‌മെന്റിലേക്ക്?

ഇരയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതോടെ ലൈംഗിക കൊലപാതകം ചുമത്തിയാണ് അധ്യാപകനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

ഓണ്‍ലൈന്‍ ഡേറ്റിംഗ് സൈറ്റില്‍ പരിചയപ്പെട്ട പുരുഷനെ ശാപ്പാടാക്കിയെന്ന സംശയത്തില്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റിലായി. ഒരു പാര്‍ക്കില്‍ മനുഷ്യന്റെ മാസം നഷ്ടപ്പെട്ട എല്ലുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് നായകള്‍ മണംപിടിച്ച് അധ്യാപകന്റെ അപ്പാര്‍ട്ട്‌മെന്റിലേക്ക് നയിച്ചത്. ബെര്‍ലിനിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍.

പാന്‍കോവ് ഡിസ്ട്രിക്ടിലെ സെക്കന്‍ഡറി സ്‌കൂളില്‍ മാത്ത്‌സും, കെമിസ്ട്രിയും പഠിപ്പിക്കുന്ന സ്റ്റെഫാന്‍ ആര്‍ എന്ന അധ്യാപകനെയാണ് പോലീസ് പിടികൂടിയത്. 41കാരനായ ജര്‍മ്മന്‍ പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇരയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതോടെ ലൈംഗിക കൊലപാതകം ചുമത്തിയാണ് അധ്യാപകനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

അന്വേഷണത്തില്‍ സ്റ്റെഫാന്‍ മനുഷ്യനെ ഭക്ഷിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഓണ്‍ലൈനില്‍ തെരഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. ഒരു വ്യക്തിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്താല്‍ ജീവിച്ചിരിക്കുമോയെന്നും തിരഞ്ഞു. 44കാരനായ ട്രോജിഷ് എന്ന വ്യക്തിയാണ് അധ്യാപകന്റെ കൊലക്കത്തിക്ക് ഇരയായത്.

സെപ്റ്റംബറില്‍ താമസസ്ഥലത്ത് നിന്ന് കാണാതായ ട്രോജിഷ് പിന്നീട് തിരിച്ചെത്തിയില്ലെന്ന് ഒപ്പം താമസിക്കുന്നവര്‍ അറിയിച്ചതോടെയാണ് സംഭവത്തില്‍ അന്വേഷണം നടന്നത്. നവംബര്‍ 8ന് പാര്‍ക്കില്‍ എല്ലിന്‍ കഷ്ണങ്ങള്‍ കണ്ടെത്തിയ വഴിപോക്കര്‍ വിവരം നല്‍കിയത് വഴിത്തിരിവായി. പോലീസ് നായകള്‍ അധ്യാപകന്റെ അപ്പാര്‍ട്ട്‌മെന്റിലേക്ക് വഴികാണിച്ചു. ഇവിടെ ഇരയുടെ രക്തക്കറയും പോലീസ് കണ്ടെത്തി. 

 




കൂടുതല്‍വാര്‍ത്തകള്‍.