CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 49 Minutes 46 Seconds Ago
Breaking Now

ഇടതു സര്‍ക്കാരിലെ സിപിഐഎമ്മിന്റെ രണ്ട് മന്ത്രിമാര്‍ മഹാരാഷ്ട്രയില്‍ 200 ഏക്കറോളം ഭൂമി ബിനാമി പേരില്‍ സ്വന്തമാക്കിയെന്ന വാര്‍ത്ത ; അന്വേഷണം നടത്താന്‍ തന്റേടമുണ്ടോയെന്ന് മുല്ലപ്പള്ളി

അടുത്തിടെ വിരമിച്ച ഐഎഎസ് ഉന്നതന്റെ ഒത്താശയില്‍, ഇടതു സര്‍ക്കാരിലെ സിപിഐഎമ്മിന്റെ രണ്ട് മന്ത്രിമാര്‍ മഹാരാഷ്ട്രയില്‍ 200 ഏക്കറോളം ഭൂമി ബിനാമി പേരില്‍ സ്വന്തമാക്കിയെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയെന്നാണ്റിപ്പോര്‍പ്പിലുള്ളത്.

സംസ്ഥാനത്തെ രണ്ട് മന്ത്രിമാര്‍ക്ക് മുംബൈയില്‍ ബിനാമി സ്വത്ത് ഉണ്ടെന്ന വാര്‍ത്തയെ സംബന്ധിച്ച് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്റേടമുണ്ടോയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. രണ്ട് സിപിഐഎം മന്ത്രമാര്‍ക്ക് കണ്ണൂര്‍ സ്വദേശിയായ ബിനാമിയുടെ പേരില്‍ മഹാരാഷ്ട്രയില്‍ ഭൂമിയുണ്ടെന്ന കേരള കൗമുദി വാര്‍ത്ത ചൂണ്ടിയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.

ബാര്‍കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും മുന്‍മന്ത്രിമാരായ കെ ബാബു, വിഎസ് ശിവകുമാര്‍ എന്നിവര്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നല്‍കിയത് പ്രതികാര നടപടിയാണ്. ബാര്‍ കോഴ കേസില്‍ ആരോപണമുയര്‍ന്ന എല്ലാവര്‍ക്കുമെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രിയ്ക്ക് കഴിയുമോയെന്നും മുല്ലപ്പള്ളി ചോദിച്ചു.

അടുത്തിടെ വിരമിച്ച ഐഎഎസ് ഉന്നതന്റെ ഒത്താശയില്‍, ഇടതു സര്‍ക്കാരിലെ സിപിഐഎമ്മിന്റെ രണ്ട് മന്ത്രിമാര്‍ മഹാരാഷ്ട്രയില്‍ 200 ഏക്കറോളം ഭൂമി ബിനാമി പേരില്‍ സ്വന്തമാക്കിയെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയെന്നാണ് കേരള കൗമുദി റിപ്പോര്‍പ്പിലുള്ളത്.

വാര്‍ത്തയില്‍ പറയുന്നതിങ്ങനെയാണ് '' 'സുപ്രധാന വകുപ്പുകളിലെ മന്ത്രിമാര്‍ക്കെതിരെയാണ് ഇ ഡി അന്വഷണം നടത്തുന്നത്. ഒരു മന്ത്രി ഭൂമിയുടെ രജിസ്‌ട്രേഷന്‍ രേഖകള്‍ ഭാര്യയുടെ പേരിലുള്ള ലോക്കറിലാണ് സൂക്ഷിച്ചതെന്ന് ഇ ഡിക്ക് വിവരം ലഭിച്ചതായി അറിയുന്നു. കണ്ണൂര്‍ സ്വദേശിയായ ബിനാമിയെ കേന്ദ്ര ഏജന്‍സി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ഉടന്‍ ചോദ്യം ചെയ്‌തേക്കും. സിന്ധുദുര്‍ഗ്ഗ് ജില്ലയിലെ ദോഡാമാര്‍ഗ് താലൂക്കിലാണ് ഭൂമിയെന്നാണ് സൂചന. ഇവിടത്തെ ഭൂമി രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഇ ഡി ശേഖരിക്കുകയാണ്.

ബിനാമി ഭൂമി ഇടപാടുകളുടെ വ്യക്തമായ വിവരങ്ങള്‍ സഹിതമാണ് ഇ ഡിക്ക് പരാതി ലഭിച്ചത്. കൃഷിയോഗ്യമായ ഭൂമി, ഏറ്റവും ഉയര്‍ന്ന പദവിയില്‍ വിരമിച്ച ഐഎഎസുകാരന്റെ ഇടപെടലിലൂടെ മന്ത്രിമാര്‍ക്ക് കിട്ടിയെന്നാണ് ഇഡിക്ക് ലഭിച്ച വിവരം. ഈ മുന്‍ ഉദ്യോഗസ്ഥന് അവിടെ സ്വന്തം പേരില്‍ അന്‍പത് ഏക്കറോളം ഭൂമിയുണ്ട്. ചില നിര്‍ണായക ഇടപാടുകള്‍ക്കുള്ള പ്രതിഫലമാണ് ഭൂമിയെന്നും സംശയിക്കുന്നു. മഹാരാഷ്ട്രയില്‍ ഭൂമി വാഗ്ദാനം നിരസിച്ച മറ്റൊരു മന്ത്രിവഴിയാണ് ഐഎഎസ് ഉന്നതന്റെ ഇടപാടുകള്‍ പുറത്തുവന്നതെന്നും സൂചനയുണ്ട്.'

 




കൂടുതല്‍വാര്‍ത്തകള്‍.