നോര്‍ത്ത് മാന്‍ചെസ്റ്റര്‍ മലയാളി അസോസിയേഷന് (നോര്‍മ്മ) ആതിഥേയത്വം വഹിക്കുന്ന കായിക മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.
മെയ് 18 ന് കാലത്ത് പത്ത് മണിക്ക് ആരംഭിക്കുന്ന സ്പോര്‍ട്സ് മീറ്റ് വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കും. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന് കീഴിലുള്ള വിവിധ അസോസിയേഷനുകളില്‍ നിന്നുള്ള കായിക താരങ്ങളായിരിക്കും ഇവിടെ മാറ്റുരയ്ക്കുന്നത്.
ഈ വര്‍ഷം പുതിയതായി അംഗത്വമെടുത്ത അസോസിയേഷനുകളില്‍ നിന്നുള്ള കായിക താരങ്ങള്‍ കൂടി എത്തുന്നതിനാല്‍ അത്യന്തം വീറും വാശിയുമുള്ള മത്സരങ്ങളായിരിക്കും നടക്കുക എന്ന് വിലയിരുത്തപ്പെടുന്നു. ഇവിടെ നടക്കുന്ന മത്സരങ്ങളില്‍ വ്യക്തിഗത ഇനങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്നവര്‍ക്കും ഗ്രൂപ്പിനങ്ങളില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവര്‍ക്കും മെയ് 25ന് ബര്‍മിംഗ്ഹാമില്‍ വച്ച് നടക്കുന്ന യുക്മ നാഷണല്‍ സ്പോര്‍ട്സ് മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള യോഗ്യത ലഭിക്കുന്നതാണ്.
50 മീറ്റര്‍, 100മീറ്റര്‍, 200മീറ്റര്‍, 400മീറ്റര്‍, റിലേ, ബ്രോഡ്ജമ്പ്, ലോംഗ് ജമ്പ്, ഷോര്‍ട്ട്പുട്ട്, വടംവലി എന്നിവയായിരിക്കും പ്രധാന മത്സരയിനങ്ങള്‍. കായിക മത്സരത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തീകരിച്ചതായി റീജിയണല്‍ പ്രസിഡന്റ് ശ്രീ.സോണി ചാക്കോ അറിയിച്ചു. നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായിക മേളയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
സോണി ചാക്കോ - 07724306974
ദിലീപ് മാത്യു - 07961220354
അലക്സ് വര്‍ഗീസ് - 07985641921
സ്പോര്‍ട്സ് മീറ്റ് നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ് താഴെ കൊടുത്തിരിക്കുന്നു.
Harpurhey,
Waterloo
North Manchester