CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 22 Minutes 37 Seconds Ago
Breaking Now

മുസ്ലീം ജനതയ്‌ക്കെതിരെ അതിക്രമമെന്ന് ആരോപണം ; ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെതിരെ ട്വിറ്ററിലൂടെ നടത്തിയ ആരോപണം വിവാദമായതോടെ പിന്‍വലിച്ച് പാക് മന്ത്രി

ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയതോടെ ഷിറീന്‍ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെതിരെ ട്വിറ്ററിലൂടെ നടത്തിയ ആരോപണം പിന്‍വലിച്ച് പാകിസ്താന്‍ മനുഷ്യാവകാശ വകുപ്പ് മന്ത്രി. ഫ്രാന്‍സില്‍ മുസ്ലീം ജനതയ്ക്കതിരെ അതിക്രമമാണ് നടക്കുന്നതെന്ന രൂക്ഷമായ ആരോപണമാണ് ഷിറീന്‍ മസാരി ട്വിറ്ററീലൂടെ പങ്കുവെച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയതോടെ ഷിറീന്‍ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

ജൂതന്മാരോട് എങ്ങനെയാണോ രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസി സ്വേച്ഛാധിപതികള്‍ പെരുമാറിയിരുന്നത് അതിനേക്കാള്‍ ഭീകരമായാണ് ഇമ്മാനുവല്‍ മക്രോണ്‍ ഫ്രാന്‍സിലെ മുസ്ലീം ജനതയെ കാണുന്നതെന്നും, ജൂതന്മാര്‍ക്ക് വസ്ത്രത്തില്‍ മഞ്ഞ സ്റ്റാര്‍ വയ്ക്കാന്‍ നിര്‍ബന്ധിതരായതുപോലെ ഫ്രാന്‍സിലെ മുസ്ലീം ജനതയ്ക്കും നമ്പറുളള ഐഡി കാര്‍ഡുകള്‍ നല്‍കുമെന്നുമായിരുന്നു ഷിറീന്റെ ആരോപണം. എന്നാല്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആളുകള്‍ രംഗത്തെത്തിയതോടെ ഷിറീല്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

മതമൗലിക വാദികളുടെ ഭീകരാക്രമണം ഫ്രാന്‍സില്‍ കൂടിവരുന്ന സാഹചര്യത്തില്‍ മുസ്ലീം സംഘടനയില്‍ വിദേശ രാജ്യങ്ങളുടെ ഇടപെടലുകള്‍ നിര്‍ത്തലാക്കണമെന്ന് ഇമ്മാനുവല്‍ മാക്രോണ്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. റിപ്പബ്ലിക്കന്‍ ചാര്‍ട്ടര്‍ അംഗീകരിക്കാനും ഫ്രഞ്ച് കൗണ്‍സില്‍ ഓഫ് മുസ്ലീം ഫെയ്ത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മതമൗലിക വാദത്തിന് അന്ത്യം കുറിക്കാനാണ് ഇത്തരമൊരു തീരുമാനമെന്ന് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.