CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 46 Minutes 41 Seconds Ago
Breaking Now

കോവിഡ് രോഗി മരിച്ചെന്ന് അറിയിച്ച് ആശുപത്രി ; മൃതദേഹമെത്തിച്ച് സംസ്‌കാരവും നടത്തി ; അടുത്ത ദിവസം ഭേദമായി വീട്ടിലെത്തിയതു കണ്ട് ഞെട്ടി കുടുംബം

നവംബര്‍ 11 നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു ദിവസത്തിനകം മരിച്ചുവെന്ന വിവരം വീട്ടുകാര്‍ക്ക് ലഭിച്ചു.

കോവിഡ് രോഗി മരിച്ചെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ രോഗം ഭേദമായി രോഗി വീട്ടിലെത്തി. വെസ്റ്റ് ബംഗാളിലാണ് വിചിത്ര സംഭവം നടന്നത്. മരിച്ചെന്ന് ആശുപത്രിയില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി.

75 കാരനായ ഷിബ്ദാസ് ബന്ധ്യോപധ്യായ് പക്ഷേ വീട്ടുകാര്‍ തങ്ങള്‍ക്ക് ലഭിച്ച മൃതദേഹം സംസ്‌കരിച്ച ശ്രാദ്ധ ചടങ്ങ് നടത്തുന്നതിന് ഒരു ദിവസം മുമ്പ് വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. നവംബര്‍ 11 നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു ദിവസത്തിനകം മരിച്ചുവെന്ന വിവരം വീട്ടുകാര്‍ക്ക് ലഭിച്ചു.

ആശുപത്രിയില്‍ നിന്ന് ആരോ വിളിച്ച് അച്ഛന് രോഗം ഭേദമായെന്നും ആംബുലന്‍സ് വിട്ട് ആശുപത്രിയില്‍ നിന്ന് കൊണ്ടുപോകാനും ആവശ്യപ്പെട്ടത്, ശബ്ദാസിന്റെ മകന്‍ പറഞ്ഞു. ഷിബ്ദാസിന്റെതെന്ന് കരുതി സംസ്‌കരിച്ചത് മറ്റൊരു വൃദ്ധനായ കോവിഡ് രോഗിയുടെ മൃതദേഹമായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.