CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 31 Minutes 34 Seconds Ago
Breaking Now

പത്രിക നല്‍കി പ്രചാരണം തുടങ്ങി ; പോസ്റ്റര്‍ അടിച്ച് ഒട്ടിച്ചും തുടങ്ങിയപ്പോള്‍ സ്ഥാനാര്‍ത്ഥി മാറ്റം ; റോഡിലിട്ട് പോസ്റ്റര്‍ കത്തിച്ച് പ്രതിഷേധം

അടിച്ച പോസ്റ്ററുകളെല്ലാം റോഡിലിട്ട് കത്തിച്ചായിരുന്നു പ്രതിഷേധം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി അവസാനം സീറ്റില്ലെന്നറിഞ്ഞതോടെ പ്രതിഷേധവുമായി കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തക. സ്ഥാനാര്‍ത്ഥിയായി പോസ്റ്റര്‍ അടിക്കുകയും പത്രിക നല്‍കി പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പത്രിക പിന്‍വലിക്കേണ്ട അവസാന ദിവസമാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി മറ്റൊരാളാണെന്നറിഞ്ഞത്.

ഇതോടെ അടിച്ച പോസ്റ്ററുകളെല്ലാം റോഡിലിട്ട് കത്തിച്ചായിരുന്നു പ്രതിഷേധം. കൈനകിരി ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡിലാണ് സംഭവം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ച സുമയായിരുന്നു പ്രതിഷേധവുമായി രംഗത്തെത്തിയത്.

കത്തിച്ച പോസ്റ്ററുകള്‍ ചിലര്‍ക്കുള്ള നിവേദ്യമാണെന്നായിരുന്നു സുമയുടെ പ്രതികരണം. ദളിത് വനിത ആയതിനാലാണ് തനിക്ക് ജില്ലാ നേതൃത്വം സീറ്റ് നിഷേധിച്ചതെന്നും സുമ പറയുന്നു. ഇനി ഒരു പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട വനിതക്കും ഈ ഗതി വരരുതെന്നും കെപിഎംഎസ് ശാഖ സെക്രട്ടറി കൂടിയായ സുമ വ്യക്തമാക്കി.

പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടിനെതിരെ സ്വതന്ത്രമായി ജനവിധി തേടുകയാണ് സുമ. ക്യാമറ ചിഹ്നത്തിലാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് ബ്ലോക്ക് നേതൃത്വം സീറ്റ് ഉറപ്പ് നല്‍കിയതിന്റെ പേരിലാണ് പ്രചാരണം തുടങ്ങിയതെന്നും ഈ ഇനത്തില്‍ 18000 രൂപ ചെലവായെന്നും സുമ വ്യക്തമാക്കി. അതിനാല്‍ തന്നെ സ്വതന്ത്രയായി മത്സരിക്കാന്‍ പോസ്റ്റര്‍ അടിക്കുന്നില്ലെന്നും സുമ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.