CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 55 Seconds Ago
Breaking Now

മലയാള സിനിമയ്ക്ക് ഇത് അഭിമാന നിമിഷം ; ജല്ലിക്കട്ട് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രി

ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ട് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുത്തു. 2011ന് ശേഷം ഔദ്യോഗിക എന്‍ട്രിയാകുന്ന മലയാള ചിത്രമാണ് ജല്ലിക്കട്ട്. 27 ചിത്രങ്ങളില്‍ നിന്നാണ് ജല്ലിക്കട്ട് തിരഞ്ഞെടുത്തിരിക്കുന്നത്. ലിജോയുടെ സംവിധാന മികവിനെയും പ്രൊഡക്ഷന്‍ ക്വാളിറ്റിയെയും ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജൂറി ബോര്‍ഡ് പ്രശംസിച്ചു.

2019ല്‍ പുറത്തിറങ്ങിയ ജെല്ലിക്കെട്ട് ഏറെ പ്രേക്ഷക ശ്രദ്ധയും നിരൂപണ പ്രശസകളും നേടിയ ചിത്രമാണ്. നിരവധി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളിലും പ്രദര്‍ശിപ്പിച്ച ചിത്രമാണ് ജല്ലിക്കെട്ട്. മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലചിത്ര പുരസ്‌കാരവും ലിജോ ജോസ് പെല്ലിശേരിക്ക് ലഭിച്ചിരുന്നു.

ഗ്രാമത്തില്‍ കയറ് പൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് ജല്ലിക്കട്ട് പറഞ്ഞത്. ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.

ഗള്ളി ബോയ് ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഓസ്‌കാര്‍ പുരസ്‌ക്കാരത്തിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ചിത്രം. എന്നാല്‍ ഇത് നോമിനേഷനുകളില്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.