CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 6 Minutes 54 Seconds Ago
Breaking Now

മോദിയെ കൊണ്ടുവരൂ, സീറ്റെണ്ണം കാണാം ; ബിജെപിയെ വെല്ലുവിളിച്ച് ഒവൈസി

പ്രചരണം നടത്തിയാല്‍ എത്ര സീറ്റുകള്‍ നിങ്ങള്‍ വിജയിക്കുമെന്ന് നോക്കാമെന്നും വെല്ലുവിളിച്ചു.

ബിജെപിയേയും പ്രധാനമന്ത്രി മോദിയേയും വെല്ലുവിളിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മോദിയെ കൊണ്ടുവന്ന് പ്രചരണം നടത്തൂവെന്നാണ് ഒവൈസി പറയുന്നത്. അദ്ദേഹം പ്രചരണം നടത്തിയാല്‍ എത്ര സീറ്റുകള്‍ നിങ്ങള്‍ വിജയിക്കുമെന്ന് നോക്കാമെന്നും വെല്ലുവിളിച്ചു.

നിങ്ങള്‍ മോദിയെ ഇവിടേക്ക് കൊണ്ടുവന്ന് പ്രചാരണം നടത്തൂ, എന്താണ് സംഭവിക്കുന്നതെന്ന് കാണാം. അദ്ദേഹത്തിന്റെ യോഗങ്ങള്‍ ഇവിടെ സംഘടിപ്പിക്കൂ. നിങ്ങള്‍ക്ക് എത്ര സീറ്റുകള്‍ കിട്ടുമെന്ന് ഞങ്ങള്‍ കാണട്ടെ. ഇത് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പാണ്. അവര്‍ വികസനത്തെ കുറിച്ച് സംസാരിക്കില്ല. ഹൈദരാബാദ് വികസിത നഗരമായി മാറി. നിരവധി എംഎന്‍സികള്‍ ഇവിടെ സ്ഥാപിച്ചു. അതെല്ലാം ഇല്ലാതാക്കാനാണ് ബിജെപിയുടെ ആഗ്രഹം. ഹൈദരാബാദിന്റെ ബ്രാന്‍ഡ് നെയിം തന്നെ ഇല്ലാതാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം, ഒവൈസി പറഞ്ഞു.

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ നിലപാടില്‍ കടുത്ത അതൃപ്തിയിലാണ് കോണ്‍ഗ്രസ്. ഏതായാലും ബിജെപിയോടുള്ള തന്റെ കാഴ്ചപ്പാട് ഒവൈസി വ്യക്തമാക്കി കഴിഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.