CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 25 Minutes 55 Seconds Ago
Breaking Now

ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണ ഫലങ്ങളില്‍ അവ്യക്തത ; യുകെ, ബ്രസീല്‍ എന്നിവിടങ്ങളിലെ വയലുകള്‍ക്ക് തകരാര്‍ ; ഇന്ത്യയിലെ കേന്ദ്രത്തില്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തും

2800 പേര്‍ക്ക് നല്‍കിയ വാക്‌സിന്‍ പൂര്‍ണ ഡോസ് അല്ലായിരുന്നുവെന്നായിരുന്നു കമ്പനി വെളിപ്പെടുത്തല്‍.

ബ്രിട്ടീഷ് കമ്പനിയായ അസ്ട്രാസെനക്കയും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് നടത്തുന്ന ഓക്‌സ്‌ഫോര്‍ഡ് വാക്‌സീന്റെ മൂന്നാംഘട്ട പരീക്ഷണഫലങ്ങളില്‍ അവ്യക്തകളെന്ന് റിപ്പോര്‍ട്ട്. വാക്‌സീന്‍ വയലുകള്‍ക്ക് തകരാറുണ്ടായിരുന്നതായും ഇതുമൂലം വാക്‌സിന്‍ സ്വീകരിച്ചവരിലുണ്ടായ ഫലം സംബന്ധിച്ച് അവ്യക്തതകളുണ്ടെന്നും ചൂണ്ടിക്കാണിച്ച് ചില പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ തകരാറ് സ്ഥിരീകരിച്ച് കമ്പനി തന്നെ രംഗത്തുവന്നതോടെയാണ് വാക്‌സിന്‍ പരീക്ഷണത്തിലെ വിശ്വാസ്യത സംശയത്തിലാകുന്നത്. യുകെ, ബ്രസീല്‍ എന്നിവിടങ്ങളിലെ തകരാറാണ് നിര്‍മ്മാണ കമ്പനിയായ അസ്ട്രാസെനക്ക തന്നെ സ്ഥിരീകരിച്ചത്.

2800 പേര്‍ക്ക് നല്‍കിയ വാക്‌സിന്‍ പൂര്‍ണ ഡോസ് അല്ലായിരുന്നുവെന്നായിരുന്നു കമ്പനി വെളിപ്പെടുത്തല്‍. അതായത് പരീക്ഷണത്തില്‍ 90 ശതമാനം ഫലപ്രാപ്തിയുണ്ടായവര്‍ ആദ്യം പകുതി ഡോസും രണ്ടാമതു പൂര്‍ണ ഡോസും സ്വീകരിച്ചവരാണ്. അതേസമയം രണ്ട് ഘട്ടങ്ങളിലും 2 പൂര്‍ണ ഡോസ് സ്വീകരിച്ചവരിലില്‍ 62 ശതമാനമായിരുന്നു ഫലപ്രാപ്തി. ഇതോടെ പകുതി ഡോസ് സ്വീകരിച്ചവരില്‍ കൂടുതല്‍ ഫലപ്രാപ്തിയുണ്ടായത് എങ്ങനെയാണെന്ന ചോദ്യമാണ് വിദഗ്ധര്‍ ഉയര്‍ത്തുന്നത്.

എന്നാല്‍ അസ്ട്രാസെനക്ക ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടികള്‍ പുറത്തുവിട്ടിട്ടില്ല. പകരം കുറഞ്ഞ ഡോസില്‍ ആഗോളതലത്തില്‍ പുതിയ പരീക്ഷണം നടത്താനാണ് കമ്പനിയുടെ തീരുമാനം. നിലവില്‍ നടക്കുന്ന പരീക്ഷണങ്ങളേക്കാള്‍ വേഗത്തില്‍ ഫലം ലഭിക്കുന്നതായിരിക്കും പുതിയ പരീക്ഷണങ്ങളെന്നും കമ്പനി അറിയിച്ചു.

അതേസമയം, യു എസ് പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് വാക്‌സിന്‍ പകുതി സ്വീകരിച്ചവരുടെയെല്ലാം പ്രായം 55 വയസ്സിന് താഴെയായിരുന്നതാകാം ഫലപ്രാപ്തിയുണ്ടാകാന്‍ കാരണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ നിരീക്ഷിക്കുന്നത്. ഇവര്‍ക്കു പ്രായം കൂടിയ വോളന്റീയര്‍മാരേക്കാള്‍ പ്രതിരോധശേഷിയുള്ളതാകാം ഉയര്‍ന്ന ഫലപ്രാപ്തിക്കു കാരണമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കൊവിഷീല്‍ഡ് എന്ന പേരില്‍ ഇന്ത്യയില്‍ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്ന പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ നാലിനു വിവിധ രാജ്യങ്ങളുടെ ഇന്ത്യയിലെ അംബാസഡര്‍മാരും ഇവിടം സന്ദര്‍ശിക്കുമെന്നും സൂചനകളുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.