CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 49 Seconds Ago
Breaking Now

വിജയ് ദേവരകൊണ്ടയുടെ അച്ഛനായി സുരേഷ് ഗോപി വേഷമിടുന്നുവെന്ന വാര്‍ത്ത ; സത്യമിത്

വിജയ് ദേവരകൊണ്ട നായകനാകുന്നു 'ഫൈറ്റര്‍' എന്ന പുതിയ ചിത്രത്തില്‍ സുരേഷ് ഗോപിയും ഭാഗമാകുന്നു എന്ന വാര്‍ത്തകളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ദേവരകൊണ്ടയുടെ അച്ഛന്റെ വേഷത്തില്‍ സുരേഷ് ഗോപി എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം ടീം.

സുരേഷ് ഗോപിയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന ഒരു തെലുങ്ക് സിനിമയും ഒരുങ്ങുന്നില്ല. ഈ അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണ്. അങ്ങനെ ഒരു സിനിമ ഉണ്ടാവുകയാണെങ്കില്‍ അറിയിക്കും എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

സംവിധായകന്‍ പുരി ജഗന്നാഥിനോട് അടുത്തവൃത്തങ്ങളും പ്രചരിക്കുന്ന വാര്‍ത്തകള്‍ അഭ്യൂഹങ്ങളാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രണയവും സ്‌പോര്‍ട്‌സും ഇടകലര്‍ന്ന പ്രമേയമുള്ള ഫൈറ്റര്‍ ചിത്രത്തില്‍ അച്ഛന്‍മകന്‍ ബന്ധത്തിന്റെ ഊഷ്മളതയ്ക്കും പ്രാധാന്യം നല്‍കുന്നുണ്ട്.

ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി അഭിനയിക്കാനിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.