CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 13 Minutes 15 Seconds Ago
Breaking Now

കൗമാരത്തിന്റെ നന്മ തിന്മകളെ യേശുവില്‍ വിവേചിച്ചറിയാന്‍, മാതാപിതാക്കളിലെ ദൈവിക സാന്നിധ്യം തിരിച്ചറിയാന്‍ , ടീനേജുകാര്‍ക്കായി സെഹിയോന്‍ മിനിസ്ട്രി യുകെ ഒരുക്കുന്ന ഏകദിന ശുശ്രൂഷ 23 ന്

ക്രിസ്മസിനൊരുക്കമായിക്കൊണ്ട് , കാലത്തിന്റെ പൂര്‍ണ്ണതയില്‍ ടീനേജുകാരായ കുട്ടികളില്‍ ഉടലെടുക്കുന്ന  വികാര വിചാരങ്ങളിലെ നന്മയും തിന്മയും യേശുവില്‍ ഐക്യപ്പെടുത്തി സ്വയം വിവേചിച്ചറിയുവാന്‍ , മാതാപിതാക്കളെ കണ്‍കണ്ട ദൈവമായികരുതി അവരെ സ്‌നേഹിക്കുവാനും അംഗീകരിക്കുവാനും , അവരുമായി പൂര്‍ണ്ണമായി ഐക്യപ്പെടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബോധ്യപ്പെടുത്തുവാനും അതിനായി അവരെ പ്രാപ്തരാക്കുകയും ഒരുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയും  സെഹിയോന്‍ മിനിസ്ട്രീസ് യുകെ ഒരുക്കുന്ന ഏകദിന പ്രാര്‍ത്ഥനാ ശുശ്രൂഷ 23 ന് ബുധനാഴ്ച രാവിലെ 11.30 ന് ആരംഭിക്കും .

www.sehionuk.org/register എന്ന ലിങ്കില്‍ ഈ ശുശ്രൂഷയിലേക്ക് എല്ലാവര്‍ക്കും സൗജന്യമായി രജിസ്റ്റര്‍  ചെയ്യാവുന്നതാണ് .

ഏറെ അനുഗ്രഹീതമായ ഈ ശുശ്രൂഷയിലേക്ക് സെഹിയോന്‍ യുകെ മിനിസ്ട്രി യേശുനാമത്തില്‍ എല്ലാ ടീനേജേഴ്‌സിനെയും ക്ഷണിക്കുകയും മാതാപിതാക്കളെ അതിനായി പ്രേരിപ്പിക്കുകയും ചെയ്യുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.